മലയാള സിനിമയിൽ ഒരുകാലത്ത് ആക്ഷൻ സിനിമകളിലൂടെ ശ്രദ്ധേയായ താരമാണ് വാണി വിശ്വനാഥ്. അക്കാലത്ത് പൊതുവെ നായികമാർ അങ്ങനെയുള്ള കഥാപാത്രങ്ങൾ സ്വീകരിക്കാറുണ്ടായിരുന്നില്ല. പിന്നീട് പ്രേക്ഷകർ താരത്തെ ആക്ഷൻ റാണിയെന്ന് വിശേഷിപ്പിക്കാൻ തുടങ്ങി. എന്നാൽ അതേ ചിത്രത്തിൽ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായി ഇന്ന് ക്യാരക്ടർ റോളുകളിലേക്ക് മാറി പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ് ബാബുരാജ്. ഈ താരദമ്പതികൾക്ക് പ്രേക്ഷകരുടെ മനസ്സിൽ വലിയ സ്ഥാനമാണുള്ളത്.
ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത് വാണി വിശ്വനാഥിനൊപ്പമുള്ള ബാബുരാജിന്റെ ചിത്രമാണ്. ജിമ്മിൽ വാണിയ്ക്ക് ഒപ്പം വർക്ക് ഔട്ട് ചെയ്യുന്നതിനിടയിൽ പകർത്തിയ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. “എന്റെ എക്കാലത്തെയും സൂപ്പർസ്റ്റാർ,” എന്നാണ് വാണിയെ ബാബുരാജ് വിശേഷിപ്പിച്ചിരിക്കുന്നത്.
വാണിയുടെയും, ബാബുരാജിന്റെയും വിവാഹ ശേഷം നടി അഭിനയരംഗത്ത് സജീവമല്ല. മക്കളായ ആര്‍ദ്രയുടെയും ആര്‍ച്ചയുടെയും പഠനാർത്ഥം ചെന്നൈയിലെ വീട്ടിലാണ് വാണി. സോഷ്യൽ മീഡിയയിലും വാണി ആക്റ്റീവ് അല്ല. താരത്തിന്റെ വിശേഷങ്ങളെല്ലാം ബാബുരാജാണ് പങ്കുവെക്കാറുള്ളത്. അതിനാൽ തന്നെ താരദമ്പതികളുടെ ഒന്നിച്ചുള്ള ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

