Friday, May 3, 2024
spot_img

വാവ സുരേഷിന്റെ പരിക്ക് ഗുരുതരമല്ല;ഇന്ന് തന്നെ ഡിസ്ചാർജ് ചെയ്യാമെന്ന് ആശുപത്രി അധികൃതർ

തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ പരിക്ക് ഗുരുതരമല്ലെന്ന് ബന്ധുക്കൾ. വാവ സുരേഷിനെ ഇന്ന് തന്നെ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടു പോകാമെന്ന് ഡോക്ടർമാർ അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ് വാവ സുരേഷ്.

തിരുവനന്തപുരത്ത് നിന്നും ചെങ്ങന്നൂരിലേക്ക് പോകുന്നതിനിടെ വാവ സുരേഷ് സഞ്ചരിച്ച കാർ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത് .തിരുവനന്തപുരം കൊല്ലം ജില്ലാ അതിർത്തിയിൽ തട്ടത്തുമലയിൽ വെച്ചായിരുന്നു അപകടം.

അപകടത്തിൽ വാവ സുരേഷിന്റെ തലയ്‌ക്കായിരുന്നു പരിക്കേറ്റത്. അദ്ദേഹത്തിന്റെ ഡ്രൈവർക്കും പരിക്കേറ്റിരുന്നു. വാവ സുരേഷിന്റെ മുഖത്ത് സാരമായി പരിക്കേറ്റിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. എന്നാൽ ആശുപത്രിയിൽ നിന്ന് വരുന്ന വിവരങ്ങൾ ആശ്വാസകരമാണ്.

Related Articles

Latest Articles