Thursday, April 25, 2024
spot_img

കെ ടി യു വി സി നിയമനം, സംസ്ഥാന സർക്കാരിന് തിരിച്ചടി; സിസ തോമസിനെ പ്രവർത്തിക്കാൻ അനുവദിക്കാത്തത് ശരിയല്ലെന്ന് കോടതി

കൊച്ചി: സാങ്കേതിക സർവകലാശാല വി സി നിയമനത്തിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. ഡോ. സിസ തോമസിന്റെ നിയമനം ചോദ്യം ചെയ്‌തുള്ള ഹർജി തള്ളി. താത്ക്കാലിക വി സിയാകാൻ സർക്കാർ നൽകിയ ശുപാർശയെ കോടതി വിമർശിച്ചു.

അഡീഷണൽ പ്രിൻസിപ്പൽ സെക്രട്ടറിയെ ശുപാർശ ചെയ്ത സർക്കാർ നടപടി തെറ്റാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. യുജിസി മാനദണ്ഡ പ്രകാരമുള്ള യോഗ്യത അഡീഷണൽ പ്രിൻസിപ്പൽ സെക്രട്ടറിക്കില്ല. സിസ തോമസിനെ പ്രവർത്തിക്കാൻ അനുവദിക്കാത്തത് ശരിയല്ലെന്ന് കോടതി അറിയിച്ചു.

സിസ തോമസിനെ താത്ക്കാലിക വി സിയായി നിയമിച്ചു കൊണ്ടുള്ള ഗവർണറുടെ നീക്കത്തിനെതിരെയാണ് സർക്കാർ കോടതിയെ സമീപിച്ചത്. സിസ തോമസിന് യോഗ്യതയില്ലെന്നും ഗവർണറുടെ നിയമനം ഭരണഘടനാ വിരുദ്ധമാണെന്നുമാണ് സർക്കാരിന്റെ വാദം. എത്രയും വേഗം സ്ഥിരം വി സിയെ കണ്ടെത്തണമെന്നും കോടതി നിർദേശിച്ചു.

Related Articles

Latest Articles