Tuesday, April 16, 2024
spot_img

വെങ്ങാനൂർ ശ്രീ നീലകേശി മുടിപ്പുര; പറണേറ്റ് മഹോത്സവം, ഇന്ന് നിലത്തിൽ പോര്, തത്സമയ കാഴ്ചകൾ തത്വമയിനെറ്റ്‌വർക്കിലൂടെ

കോവളം: വെങ്ങാനൂർ ശ്രീ നീലകേശി മുടിപ്പുരയിൽ പറണേറ്റ് ഉത്സവം കൊണ്ടാടുകയാണ്. ഇതിനോടനുബന്ധിച്ച് ഇന്ന് നിലത്തിൽ പോര് നടക്കും. രാവിലെ 7.30നാണ് ചടങ്ങ് തുടങ്ങിയത്. ചടങ്ങിൽ 7 പോരുകൾക്കൊടുവിൽ ദേവി ദാരിക നിഗ്രഹം നടത്തും.

കഴിഞ്ഞ രാത്രിയിൽ നടന്ന പറണേറ്റിൽ ആകാശമാർഗേന കണ്ടെത്തിയ ദാരികനെയാണ് ഇന്നത്തെ നിലത്തിൽ പോരിലൂടെ ദേവി നിഗ്രഹിക്കുന്നത്. വൻ ഭക്തജനത്തിരക്കായിരുന്നു ചടങ്ങിൽ എത്തിച്ചേർന്നത്. കഴിഞ്ഞ രാത്രി 10.40നും 11.15നും മധ്യേ നടന്ന ചടങ്ങിൽ 40 അടിയിലേറെ ഉയരമുള്ള പറണിൽ ദേവിയെ എഴുന്നള്ളിച്ചു കൊണ്ട് വരികയായിരുന്നു.

തുടർന്ന് പറണിൽ ദേവിയുടെ എഴുന്നള്ളിപ്പിന് ശേഷം വടക്കു ഭാഗത്തെ ചെറിയ പറണിൽ നിന്ന് ദാരികന്റെ പടപ്പുറപ്പാട്, പറണിൽ കളംകാവൽ, തോറ്റംപാട്ട് എന്നിവ നടന്നു. ഇന്ന് നടക്കുന്ന ദാരിക നിഗ്രഹത്തെ തുടർന്ന് ഗുരുസി , വെണ്ണിയൂർ അമ്മാ തോട്ടം കുളത്തിൽ ആറാട്ട് എന്നിവ നടക്കും. ആറാട്ടിന് ശേഷം ദേവിയെ താലപ്പൊലി അകമ്പടിയോടെ മുടിപ്പുര സന്നിധി വരെ സ്വീകരിച്ച് ആനയിക്കും.

താലപ്പൊലിയിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന ഭക്തജനങ്ങൾ വൈകീട്ട് 3.15ന് മുമ്പായി വെണ്ണിയൂർ തൃപ്പല്ലിയൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ എത്തണം. വൈകീട്ട് 4.30 നും 5.15 നും മധ്യേ ദേവിയെ അകത്തെഴുന്നള്ളിക്കും. പറണേറ്റ് ഉത്സവത്തിന് ശേഷം 30 ന് നടതുറക്കുന്നതിനോടനുബന്ധിച്ച് രാവിലെ പൊങ്കാല വൈകീട്ട് വിശേഷാൽ പൂജ എന്നിവ നടത്തും.

നിലത്തിൽ പോരിന്റെ തത്സമയകാഴ്ചകൾ തത്വമയിനെറ്റ്‌വർക്കിലൂടെ എല്ലാ ഭക്തജങ്ങളിലേക്കും എത്തുന്നു.

Related Articles

Latest Articles