Tuesday, September 29, 2026

സന്ദീപ് വാര്യരോട് മാപ്പ് പറഞ്ഞ് വേണു ബാലകൃഷ്ണൻ: ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്നും ഏറ്റുപറച്ചിൽ

ചാനൽ ചർച്ചക്കിടെ യുവമോർച്ച നേതാവ് സന്ദീപ് വാര്യരോട് മാപ്പ് പറഞ്ഞ് മാതൃഭൂമി അവതാരകൻ വേണു ബാലകൃഷ്ണൻ. ഇന്ന് നടന്ന ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് ആണ് വേണു തന്റെ പെരുമാറ്റത്തിൽ നിർവ്യാജം ഖേദിക്കുന്നതായി അറിയിച്ചത്. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്നും വേണു പറഞ്ഞു. ഇന്നലെ ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് വേണു സന്ദീപ് വാര്യരോട് മോശമായി പെരുമാറിയത്. ഇതിന് പിറകെ സന്ദീപ് വാര്യർ ചർച്ച ബഹിഷ്ക്കരിച്ചിരുന്നു. വലിയ പ്രതിഷേധമാണ് വേണുവിനെതിരെ ഉയർന്നത്. ഇതിന് പിറകെയാണ് സംഭവത്തിൽ നിർവ്യാജം ഖേദിക്കുന്നതായി വേണു അറിയിച്ചത്.

മാതൃഭൂമി സൂപ്പർ പ്രിമേ ടൈം ചർച്ചയിൽ ആണ് സന്ദീപ് വാര്യരെ അപമാനിക്കുന്ന പരാമര്‍ശം വേണു ബാലകൃഷ്ണന്‍ നടത്തിയത്. തനിക്ക് സംസാരിക്കാന്‍ അവസരം കിട്ടുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയ സന്ദീപ് വാര്യരോട് സൗകര്യമുണ്ടെങ്കില്‍ ഇരുന്നാല്‍ മതിയെന്നായിരുന്നു വേണുവിന്റെ പ്രതികരണം. ഇതിന് പിന്നാലെ ക്ഷണിച്ചു വരുത്തിയ തന്നോട് മാന്യമായി പെരുമാറണമെന്നും, വേണു വാക്കുകള്‍ പിന്‍വലിക്കണമെന്നും സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഒരു വാക്ക് പോലും പിന്‍വലിക്കില്ല എന്നായിരുന്നു വേണുവിന്റെ ധാര്‍ഷ്ട്യത്തോടെയുള്ള മറുപടി. ഇതിന് പിന്നാലെ സന്ദീപ് വാര്യര്‍ ചര്‍ച്ച ബഹിഷ്‌ക്കരിക്കുകയായിരുന്നു.

ചര്‍ച്ച ബഹിഷ്‌ക്കരിച്ചതിന് പിന്തുണയും അഭിന്ദനവും അറിയിച്ച് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പേജിലും കമന്റുകളുടെ പ്രവാഹമാണുണ്ടായത്. കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയ്ക്കിടെ വേണുവിന്റെ വിവേചനപരമായ നിലപാട് സന്ദീപ് വാര്യര്‍ പൊളിച്ചടുക്കിയിരുന്നു. ഇതിന് പകരമായി ചര്‍ച്ചയില്‍ സന്ദീപിനെതിരെ ഡിവൈഎഫ്‌ഐ നേതാവ് റഹീമിനൊപ്പം ചേര്‍ന്ന് ധാര്‍മ്മികതയില്ലാത്ത നിലപാട് വേണുവെടുത്തുവെന്നാണ് വിലയിരുത്തല്‍. ചര്‍ച്ച ബഹിഷ്‌ക്കരിക്കും മുമ്പ് ഇക്കാര്യം സന്ദീപ് വാര്യരും ചൂണ്ടിക്കാട്ടിയിരുന്നു.

സന്ദീപ വാര്യരെ ചാനല്‍ ചര്‍ച്ചയില്‍ ക്ഷണിച്ച് വരുത്തി അപമാനിച്ചുവെന്നാരോപിച്ച് മാതൃഭൂമി ചാനലിന്റെ ഫേസ്ബുക്ക് പേജില്‍ വന്‍ പ്രതിഷേധമുയർന്നിരുന്നു. അവതാരകന്‍ വേണു ബാലകൃഷ്ണനെതിരെ രൂക്ഷമായ വിമര്‍ശനമാണ് പേജില്‍ ഉയർന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ പണം കൈപറ്റിയാണ് മാതൃഭൂമി അവതാരകന്‍ ചര്‍ച്ച നടത്തുന്നതെന്നാണ് ചിലർ ആരോപണമുന്നയിച്ചത്. സന്ദീപ് വാര്യരോട് അവതാരകന്‍ ചെയ്തത് മാധ്യമ ധാര്‍മ്മികതയ്ക്ക് നിരക്കാത്ത കാര്യമാണെന്നും ചിലര്‍ വ്യക്തമാക്കുന്നു.

ഇടത് സഹയാത്രികനായ വേണു സിപിഎമ്മിന് വേണ്ടി കുഴലൂത്തു നടത്തുകയാണ്. ഇത്തരം ചര്‍ച്ചയില്‍ നിന്ന് തന്റെ പ്രതിഷേധം അറിയിച്ച് ഇറങ്ങി പോയ സന്ദീപ് വാര്യര്‍ ചുണക്കുട്ടിയാണ്. മാതൃഭൂമി ചര്‍ച്ചകളില്‍ ബിജെപി നേതാക്കളാരും പങ്കെടുക്കരുത് തുടങ്ങിയ കമന്റുകളും പേജില്‍ നിറയുന്നുണ്ട്.

വേണുവിന്റെ വാക്കുകളിങ്ങനെ:

ഇന്നലത്തെ സൂപ്പർപ്രൈം ടൈം ചർച്ചയിൽ ബിജെപിയുടെ പ്രതിനിധിയായി പങ്കെടുത്തത് സന്ദീപ് വാര്യരാണ്. അ​ദ്ദേഹത്തോട് അപമര്യാദയായി പെരുമാറി എന്നൊരു പരാതി ഉണ്ട്. അതിഥികളോട് അപമര്യാദയായി പെരുമാറുന്നത് ശരിയല്ല. അതിൽ നിർവ്യാജം ഞാൻ ഖേദം പ്രകടിപ്പിക്കുന്നു. മേലിൽ ഇത്തരം വീഴ്ചകൾ പറ്റാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യും.

Related Articles

Latest Articles