Friday, October 16, 2026

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 6ന്; നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 19ന്

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. വോട്ടെടുപ്പ് ഓഗസ്റ്റ് 6ന് നടക്കും. ജൂലൈ 5ന് ഇതു സംബന്ധിച്ച വിജ്ഞാപനം ഇറങ്ങും. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 19 ആണ്.

സൂക്ഷ്മ പരിശോധന ജൂലൈ 20നും നടക്കും. ജൂലൈ 22 വരെ പത്രിക പിന്‍വലിക്കാന്‍ സമയമുണ്ട് . വോട്ടെണ്ണല്‍ വേണ്ടിവന്നാല്‍ ഓഗസ്റ്റ് 6ന് തന്നെ നടത്തുമെന്നും മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷന്‍ രാജീവ് കുമാര്‍ ഡല്‍ഹിയില്‍ അറിയിച്ചു.
അതേസമയം രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18നും വോട്ടെണ്ണല്‍ 21നും നടക്കും

Related Articles

Latest Articles