ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തില്‍ ചുംബിക്കുന്ന സ്ത്രീയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ദില്ലി മെട്രോ ട്രെയിനില്‍ പതിച്ചിരിക്കുന്ന മോദിയുടെ ഫോട്ടോയിൽ ചുംബിക്കുന്ന അജ്ഞാത സ്ത്രീയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ടിക് ടോക്കിലൂടെ പ്രചരിച്ച വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

ഇതാദ്യമായല്ല മോദിയോടുള്ള സ്‌നേഹം ആളുകള്‍ പൊതുയിടങ്ങളില്‍ പ്രകടിപ്പിക്കുന്നത്. ആളുകളുടെ മനസ്സില്‍ മോദി എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നുള്ളതിന്റെ തെളിവാണിതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരുടെയും അഭിപ്രായം. അതേസമയം വീഡിയോ പകർത്തിയത് ആരെന്നും ഇതുവരെ വ്യക്തമായിട്ടില്ല.