Thursday, September 24, 2026

നടൻ വിക്രം ഗോഖലെയുടെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരം ; വിവരങ്ങൾ പുറത്ത് വിടാതെ ആശുപത്രി അധികൃതർ

ദില്ലി: മുതിർന്ന നടൻ വിക്രം ഗോഖലെയുടെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരം. പൂനെയിലെ ദീനനാഥ് മങ്കേഷ്‌കർ ആശുപത്രിയിൽ 15 ദിവസമായി ചികിത്സയിൽ തുടരുകയാണ് താരം. എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല.

താരത്തിന്റെ നില ഗുരുതരമാണെന്ന് വാർത്താ ഏജൻസിയായ എഎൻഐയും സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യനിലയെക്കുറിച്ച് കുടുംബാംഗങ്ങൾ കൂടുതൽ വെളിപ്പെടുത്തൽ നടത്തുമെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ, അദ്ദേഹത്തിന്റെ മകൾ മാദ്ധ്യമങ്ങളോട് പറഞ്ഞത്പിതാവിന് വേണ്ടി പ്രാർത്ഥിക്കണം എന്നാണ്. ഭാര്യയുമൊത്ത് പൂനെയിലായിരുന്നു വിക്രം ഗോഖലെയുടെ താമസം.

1999 ൽ പുറത്തിറങ്ങിയ സഞ്ജയ് ലീല ബൻസാലിയുടെ ഹം ദിൽ ദേ ചുകേ സനം എന്ന ചിത്രത്തിൽ ഐശ്വര്യ റായിയുടെ അച്ഛന്റെ വേഷത്തിൽ വിക്രം ജനശ്രദ്ധ നേടിയിരുന്നു. ഇതിന് പുറമെ ഭൂൽ ഭുലയ്യ, ദിൽ സേ, ദേ ദാനാ ദാൻ, ഹിച്ച്കി, നിക്കമ്മ, മിഷൻ മംഗൾ തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്

Related Articles

Latest Articles