Tuesday, October 27, 2026

തലസ്ഥാനത്ത് പെൺകുട്ടികൾക്ക് നേരെ അതിക്രമം;ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങവേ കുട്ടികളെ യുവാവ് കടന്നുപിടിച്ചു;നാല് ദിവസം പിന്നിട്ടിട്ടും പ്രതിയിലേക്ക് എത്താനായിട്ടില്ലെന്ന് പോലീസ്

തിരുവനന്തപുരം : തലസ്ഥാനത്ത് പെൺകുട്ടികൾക്ക് നേരെ അതിക്രമം.തിരുവനന്തപുരം കവടിയാറിന് സമീപം പണ്ഡിറ്റ് കോളനിയിലെ യുവധാരാ ലൈനിലാണ് സംഭവം. സിവിൽ സ‍ർവീസ് കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലിലേക്ക് പോകുകയായിരുന്ന കുട്ടികളെ യുവാവ് കടന്ന് പിടിക്കുകയായിരുന്നു. ബൈക്കിലെത്തിയ പ്രതി ബൈക്ക് സമീപത്ത് ഒതുക്കിയ ശേഷമാണ് കുട്ടികളെ കയ്യേറ്റം ചെയ്യതത്.

അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. നാല് ദിവസം മുമ്പാണ് സംഭവമുണ്ടായത്. അന്ന് തന്നെ മ്യൂസിയം സ്റ്റേഷനിൽ പരാതി നൽകിയിരുന്നുവെന്നും അന്വേഷണം നടക്കുകയായിരുന്നുവെന്നാണ് പോലീസ് അറിയിച്ചതെന്നും പരാതി നൽകിയ പെൺകുട്ടി പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിൽ പ്രതിയുടെ ദൃശ്യങ്ങളുണ്ടെങ്കിലും പ്രതിയിലേക്ക് എത്താനായിട്ടില്ലെന്നാണ് പോലീസ് വിശദീകരണം.

Related Articles

Latest Articles