Saturday, September 19, 2026

കാസര്‍കോട്ട് ബിരിക്കുളത്ത് മഴ വില്ലനായി; വോട്ടിംഗ് മെഷീനും വിവിപാറ്റും നനഞ്ഞു, പോളിംഗ് നിറുത്തി വച്ചിരിക്കുന്നു

കാസര്‍കോട്: കാസര്‍കോട് ബിരിക്കുളത്ത് കനത്ത മഴയെത്തുടർന്നു വോട്ടിംഗ് മെഷീനും വിവിപാറ്റും നനഞ്ഞു. പോളിംഗ് ബൂത്തിന്‍റെ മേൽക്കൂര കനത്ത കാറ്റിൽ പറന്ന് പോയി. കെട്ടിടത്തിനും നാശനഷ്ടങ്ങളുണ്ടായി. ബിരിക്കുളം എ.യു.പി സ്കൂളിൽ ഒരുക്കിയ 180, 181 ബൂത്തുകളിലാണ് മഴ വോട്ടു കുളമാക്കിയത്.

ധാരാളം വോട്ടര്‍മാരാണ് ബൂത്തിന് മുന്നിൽ വോട്ട് ചെയ്യാൻ കാത്ത് നിന്നിരുന്നത്. തീരദേശ മേഖലയിലടക്കം നിരവധി പേര്‍ വോട്ട് ചെയ്യാനെത്തി. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്.വോട്ടിംഗ് യന്ത്രം മഴ നനഞ്ഞതിനെ തുടര്‍ന്ന് പോളിംഗ് നിര്‍ത്തി വച്ചിരിക്കുകയാണ്. പകരം സംവിധാനം ഒരുക്കാനും ശ്രമം നടക്കുന്നുണ്ട്.

Related Articles

Latest Articles