ജമ്മുകശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. പുല്‍വാമ ഭീകരാക്രമണത്തില്‍ പങ്കാളികളായ ഭീകരര്‍ ഒളിച്ചിരിക്കുന്ന കെട്ടിടം സൈന്യം വളഞ്ഞു.

ഭീകരര്‍ ഓളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സൈന്യം കെട്ടിടം വളഞ്ഞത്. എന്നാല്‍ ഭീകരര്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ത്തു. വെടിവെപ്പില്‍ നാല് സൈനികര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക് മാറ്റി.

പുല്‍വാമ ഭീകരാക്രമണത്തില്‍ നേരിട്ടു പങ്കാളികളായ മൂന്നു ഭീകരരാണ് കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ ഭീകരാക്രണത്തില്‍ ചാവേറായ ആദില്‍ അഹമ്മദിന്റെ കൂട്ടാളികളാണ് ഇവരെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. പ്രദേശത്ത് കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു.