Monday, May 20, 2024
spot_img

റോഡരികിൽ തള്ളിയ മാലിന്യത്തിൽ തെന്നി വീണ് വയോധികന് ദാരുണാന്ത്യം

കൊച്ചി: കൊച്ചിയിൽ റോഡരികിൽ തള്ളിയ മാലിന്യത്തിൽ തെന്നി വീണ് വയോധികൻ (Death) മരിച്ചു. എറണാകുളം കണ്ണമാലി കാട്ടിപ്പറമ്പിന് സമീപമാണ് സംഭവം. 92 വയസുകാരനായ പട്ടാളത്തിൽ ജോർജ്ജാണ് മരിച്ചത്. ശുചിമുറി മാലിന്യം റോഡരികിൽ തള്ളിയതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. കണ്ണമാലിയിൽ നിന്ന് പുലർച്ചെ നടക്കാനിറങ്ങിയതായിരുന്നു ജോർജ്ജ്. അതിനിടെയാണ് അപകടമുണ്ടായത്.

മാലിന്യത്തിൽ ചവിട്ടിയപ്പോൾ തെന്നി റോഡരികിലെ ഓടയിലേക്ക് തലയിടിച്ച് വീണാണ് മരണം സംഭവിച്ചത്. വീടിന്റെ മുന്നിലുള്ള കാനയിലാണ് ജോർജ് വീണ് കിടന്നിരുന്നത്. ഈ കാനയിൽ സെപ്റ്റിക് ടാങ്ക് മാലിന്യങ്ങൾ തള്ളിയ നിലയിലാണ്. വീട്ടിൽ ജോർജ്ജ് തനിച്ചാണ് താമസം. അതേസമയം ഈ പ്രദേശങ്ങളിൽ സ്ഥിരമായി ഇത്തരത്തിൽ മാലിന്യങ്ങൾ തള്ളാറുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. സംഭവ സ്ഥലത്ത് പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

Related Articles

Latest Articles