Tuesday, May 7, 2024
spot_img

മഹിളാ കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജലപീരങ്കി പ്രയോഗം ; സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം

തിരുവനന്തപുരം : മഹിളാ കോൺഗ്രസിന്റെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. നികുതി വർദ്ധനവിൽ പ്രതിഷേധിച്ചായിരുന്നു മഹിളാ കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയത്. ജെബി മേത്തർ എം പി അടക്കമുള്ളവർ ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുകയും തുടർന്ന് പോലീസ് ഇവരെ പിടിച്ചുമാറ്റാൻ ശ്രമിക്കുകയായിരുന്നു.

ബാരിക്കേഡിന് മുകളിൽ കയറാൻ ശ്രമിച്ച മഹിളാ കോൺഗ്രസ് പ്രവർത്തകരും പോലീസുമായി ഉന്തും തള്ളുമായതോടെ പോലീസ് ഇവരുടെ മേൽ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ഒരു മഹിളാ കോൺഗ്രസ് പ്രവർത്തകയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Latest Articles