Saturday, April 27, 2024
spot_img

ധന പ്രതിസന്ധി നിങ്ങളെ വല്ലാതെ അലട്ടുന്നുവോ ?എങ്കിൽ മഹാലക്ഷ്മിയെ പ്രസാദിപ്പിക്കൂ

സമ്പത്തിൻ്റ ഐശ്വര്യത്തിൻ്റേയും പ്രതീകമായ ലക്ഷ്മീദേവി ചിലയിടങ്ങളിലാണ് കുടികൊള്ളുന്നത്. ലക്ഷ്മിദേവിയുടെ ഇരിപ്പിടം താമരയാണ്. കൂവളത്തിൻ്റെ ഇലയുടെ പിറകിലായി ലക്ഷ്മി ദേവി വസിക്കുന്നുവെന്നും ഐതിഹ്യമുണ്ട്. ആനകളുടെ നെറ്റിയില്‍ മുഴച്ചിരിക്കുന്ന ഗജകുംഭത്തിൻ്റെ നടുവിലും ലക്ഷ്മിദേവി വിരാജിക്കുന്നു. പശുവിൻ്റെ പുറകില്‍ ലക്ഷ്മിദേവി കുടിയിരിക്കുന്നു.

വിരലുകൾക്കറ്റത്തും ലക്ഷ്മി ദേവി ഇരിക്കുന്നുവെന്നും, വിരലുകൾ കണികണ്ട് ഉണരുന്നത് നല്ലതാണെന്നും വിശ്വാസമുണ്ട്. വീടുകളിൽ ലക്ഷ്മിദേവിയെ പ്രസാദിപ്പിക്കുന്നു വസ്തുക്കളുമുണ്ട്. വീട്ടി കവടികൾ സൂക്ഷിക്കുന്നത്, മെർക്കുറി വിഗ്രഹങ്ങൾ, താമരവിത്തു കൊണ്ടുള്ള മാല, വെളളികൊണ്ടുള്ള ചെരുപ്പ്, പാദമുദ്രകൾ, ശംഖ്, ഒറ്റക്കണ്ണുള്ള തേങ്ങ, ശ്രീചക്രം എന്നിവയും ലക്ഷ്മിയെ കുടിയിരുത്തുന്ന വസ്തുക്കളാണ്

Related Articles

Latest Articles