Friday, April 26, 2024
spot_img

കോഴിക്കോടിന്റെ ഊട്ടി ; മലബാറിന്‍റെ ഗവി, സോഷ്യൽ മീഡിയയിലൂടെ ഹിറ്റ് ആയി വയലട

ഗവിയെന്നു കേൾക്കുമ്പോൾ ഭംഗിയാർന്ന പച്ചപ്പിന്‍റെയും കോടമഞ്ഞിന്‍റെയും കാഴ്ചയാണ് നമ്മുടെ മനസ്സിലെത്തുന്നത്. എന്നാൽ ഗവി വരെ യാത്ര ചെയ്തു പോവുക എന്നത് എല്ലാവർക്കും സാധ്യമായേക്കണമെന്നില്ല, പ്രത്യേകിച്ച് മലബാറിൽ നിന്നും വരുന്നവർക്ക്. ഗവിയിൽ പോകുവാൻ പറ്റിയില്ലെന്നോർത്ത് വിഷമിക്കേണ്ട ആവശ്യമില്ല, മലബാറിന് സ്വന്തമായി വേറൊരു ഗവിയുണ്ട്. ഇതാണ് വയലട. കോഴിക്കോട് ജില്ലയുടെ ഏറ്റവും മനോഹരമായ കാഴ്ചകളുമായി നിൽക്കുന്ന ഇടം. സോഷ്യൽ മീഡിയയിലൂടെ ഹിറ്റ് ആയിരിക്കുകയാണ് ഇപ്പോൾ വയലട.

കോഴിക്കോട് ജില്ലയിലെ അധികം അറിയപ്പെടാത്ത ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് വയലട. മഞ്ഞും തണുപ്പും നിറഞ്ഞു നിൽക്കുന്ന, കോഴിക്കോടിന്‍റെ അകലെക്കാഴ്ചകൾ നല്കുന്ന, ഇവിടം സമുദ്രനിരപ്പിൽ നിന്ന് 2000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് ഏറ്റവും മികച്ച പ്രകൃതി സൗന്ദര്യം ഏറ്റവും കുറഞ്ഞ ചിലവിൽ ആസ്വദിക്കുവാൻ പറ്റുന്ന സ്ഥലമാണിത്. പ്രകൃതിഭംഗിയോടൊപ്പം തന്നെ കാലാവസ്ഥയും കൂടിയാണ് ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നത്. എളുപ്പത്തിൽ മനോഹരമായ ലക്ഷ്യസ്ഥാനം നോക്കുന്നവർക്ക് വയലട തിരഞ്ഞെടുക്കാം.

മലബാറിന്‍റെ ഗവിയെന്നും കോഴിക്കോടിന്‍റെ ഊട്ടിയെന്നുമെല്ലാം വയലടയെ സഞ്ചാരികൽ സ്നേഹത്തോടെ വിളിക്കാറുണ്ട്. അതിനെന്താണ് കാരണം എന്നറിയണെമെങ്കിൽ നേരിട്ട് ഇവിടേക്ക് വരാം. ഊട്ടിയിലും ഗവിയിലും ഉള്ളപോലെ കോടമഞ്ഞും പച്ചപ്പും രസകരമായ കാഴ്ചകളും ആണ് ഇവിടെയുള്ളത് എന്നതാണ് ഈ പേരുകൾക്കു പിന്നിലെ കഥ! പെട്ടന്നു പടരുന്ന കോടമഞ്ഞിലൂടെ നടന്ന് വേണം മുകളിലേക്ക് കയറുവാൻ. ചെറിയൊരു മഴ കൂടിയുണ്ടെങ്കിൽ ആ രസം പറഞ്ഞറിയിക്കുവാൻ സാധിക്കില്ല.

Related Articles

Latest Articles