Friday, May 17, 2024
spot_img

മുല്ലപ്പെരിയാർ ജലനിരപ്പ് 136 അടിയിലേക്ക്; ഒഴുകിയെത്തുന്നത് സെക്കന്‍ഡില്‍ 3025 ഘനയടി വെള്ളം; ആശങ്ക

തൊടുപുഴ: മുല്ലപ്പെരിയാര്‍ (Mullaperiyar Dam) അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. നിലവിൽ ഡാമിലെ ജലനിരപ്പ് 135.80 അടിയാണ്. 136 അടിയിലെത്തിയാൽ ആദ്യ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കും. തമിഴ്‌നാട് 2150 ഘനയടി വെള്ളം കൊണ്ടുപോകുന്നുണ്ട്. 142 അടിയാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി.

ജലനിരപ്പ് 136ല്‍ എത്തുമ്ബോള്‍ മുതല്‍ നിയന്ത്രിത തോതില്‍ വെള്ളം തുറന്നുവിട്ട് ജലനിരപ്പ് നിയന്ത്രിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തോട് തമിഴ്‌നാട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. ജലനിരപ്പ് 142 അടിയിലെത്തിയാല്‍ മാത്രമേ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുള്ളൂ.

അതേസമയം ഇടുക്കി ഡാമിലെ ജലനിരപ്പ് താഴ്ന്ന് തുടങ്ങിയതിനാല്‍ രണ്ട് ഷട്ടറുകള്‍ അടച്ചു. 2,4 ഷട്ടറുകളാണ് അടച്ചത്. ചൊവ്വാഴ്ചയാണ് അണക്കെട്ടില്‍ റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ചതിന് പിന്നാലെ മൂന്ന് ഷട്ടറുകള്‍ തുറന്നത്.

Related Articles

Latest Articles