Tuesday, May 7, 2024
spot_img

ഇടുക്കി, മുല്ലപ്പെരിയാ‍ര്‍ ഡാമുകളിൽ ജലനിരപ്പ് കുറഞ്ഞു; പെരിയാര്‍ തീരദേശവാസികൾക്ക് ആശ്വാസം

ഇടുക്കി: ഇടുക്കി, മുല്ലപ്പെരിയാ‍ര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് കുറഞ്ഞു. ഇടുക്കിയിലെ ജലനിരപ്പ് 2386.90 അടിയായും മുല്ലപ്പെരിയാ‍ർ ജലനിരപ്പ് 138.60 അടിയായുമാണ് കുറഞ്ഞത്. അതിനാൽ തന്നെ രണ്ട് ഡാമുകളിൽ നിന്നും തുറന്നു വിടുന്ന വെള്ളത്തിൻറെ അളവും കുറച്ചു. നിലവിൽ ഇടുക്കിയിൽ രണ്ടു ഷട്ടറുകളും മുല്ലപ്പെരിയാറിൽ ഏഴു ഷട്ടറുകളും അടച്ചു. 2386.90 അടിയാണ്.

മുല്ലപ്പെരിയാറിൽ നിന്നുളള വെള്ളത്തിൻറെ അളവ് കുറക്കുകയും വൃഷ്ടി പ്രദേശത്ത് മഴകുറയുകയും ചെയ്തതോടെയാണ് രാവിലെ മുതൽ തുറന്നു വിടുന്ന വെള്ളത്തിൻറെ അളവ് കുറച്ചത്. പെരിയാറിൽ ജലനിരപ്പ് കുറഞ്ഞിട്ടും തടിയമ്പാട് ചപ്പാത്തിലൂടെയുള്ള വെള്ളമൊഴുക്ക് നിലച്ചിട്ടില്ല. അതിനാൽ തന്നെ വാഹനങ്ങൾ കടത്തി വിടുന്നില്ല.

നീരൊഴുക്ക് കുറഞ്ഞതോടെ ഇന്നലെ വൈകുന്നേരം മുതലാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പും കുറഞ്ഞ് തുടങ്ങിയത്. രണ്ടിടത്തും ഇന്നു മുതൽ പുതിയ റൂൾ ക‍ർവ് നിലവിൽ വന്നു.

Related Articles

Latest Articles