Saturday, May 18, 2024
spot_img

തണ്ണിമത്തന്റെ കുരു ഇനി കളയല്ലേ; ഹൃദയാഘാതം വരെ തടയും ഈ വിരുതൻ

തണ്ണിമത്തൻ എല്ലാവർക്കും ഇഷ്ട്ടമുള്ള ഒന്നാണ്.എന്നാൽ അതിന്റെ കുരു എല്ലാവരും കളയാറാണ് പതിവ്. എന്നാല്‍ പോഷകഗുണങ്ങള്‍ കൊണ്ട് നിറഞ്ഞതാണ് തണ്ണിമത്തന്റെ കുരു. ഇതില്‍ ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകള്‍, മഗ്നീഷ്യം, സിങ്ക്, ചെമ്ബ് , പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവ പോഷകങ്ങള്‍ പ്രമേഹത്തിന്റെയും ഹൃദ്രോഗത്തിന്റെയും സാധ്യത കുറയ്ക്കുന്നു.

തണ്ണിമത്തനില്‍ കാണപ്പെടുന്ന നിരവധി ധാതുക്കളില്‍ ഒന്നാണ് മഗ്നീഷ്യം. ഒരു പിടി തണ്ണിമത്തന്റെ കുരുവില്‍ ഏകദേശം 21 മില്ലിഗ്രാം മഗ്നീഷ്യമാണ് അടങ്ങിയിരിക്കുന്നു. ശരീരത്തിന്റെ ഉദര പ്രക്രിയകൾ ക്യത്യമാക്കാനും നാഡി, പേശി, ഹൃദയം എന്നിവയുടെ ആരോഗ്യകരമായ പ്രവര്‍ത്തനം നിലനിര്‍ത്താനും ഇത് ആവശ്യമാണ്.

തണ്ണിമത്തന്റെ കുരു ഉണക്കി പൊടിച്ചത് ഫ്രൂട്ട് സാലഡ്, സാലഡ്, വിവിധ സൂപ്പുകള്‍ എന്നിവയ്ക്കൊപ്പം കഴിക്കാവുന്നതാണ്. ഉണക്കിയെടുത്ത തണ്ണിമത്തന്‍ കുരു നല്ല മയത്തില്‍ പൊടിച്ചു സൂക്ഷിച്ചാല്‍ ചായ, സ്മൂത്തീസ്, ഷേക്ക് തുടങ്ങിയവയ്ക്കൊപ്പം ചേര്‍ക്കാം.

Related Articles

Latest Articles