Monday, October 12, 2026

വയനാട് ദുരന്തം: വീണ്ടും ഇടപെടലുമായി കേന്ദ്ര സർക്കാർ ! ഇൻഷുറൻസ് ക്ലെയിമുകൾ വേഗത്തിൽ തീർപ്പാക്കണമെന്ന് കമ്പനികൾക്ക് നിർദേശം

ദില്ലി : വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിൽപ്പെട്ടവരുടെ ഇൻഷുറൻസ് ക്ലെയിം നടപടികൾ വേഗത്തിയാക്കണമെന്ന് കേന്ദ്ര നിർദേശം .ഇൻഷുറൻസ് ക്ലെയിം നടപടികൾ വേഗത്തിൽ പൂർത്തിയാക്കി പണം നൽകണമെന്നാണ് കേന്ദ്രം നിർദേശം നൽകിയത്.എൽഐസി, നാഷനൽ ഇൻഷുറൻസ്, ന്യൂ ഇന്ത്യ അഷുറൻസ്, ഓറിയെന്റൽ ഇൻഷുറസ്, യുണൈറ്റഡ് ഇന്ത്യാ ഇൻഷുറൻസ് അടക്കം കമ്പനികൾക്കാണു ധനകാര്യ മന്ത്രാലയത്തിന്റെ നിർദേശം. കേന്ദ്ര സർക്കാർ നിർദേശത്തിനു പിന്നാലെ കമ്പനികൾ നടപടികൾ ആരംഭിച്ചു.

ഇൻഷുറൻസ് തുക വേഗത്തിൽ വിതരണം ചെയ്യാൻ ഡോക്യുമെന്റേഷനിൽ സമഗ്രമായ ഇളവാണ് കമ്പനികൾ വരുത്തിയത്. എത്രയും വേഗത്തിൽ പോളിസി ഉടമകളെ ബന്ധപ്പെടാനുംനടപടി ആരംഭിച്ചു. ജനറൽ ഇൻഷുറൻസ് കൗൺസിൽ ക്ലെയിമുകൾ തീർപ്പാക്കി വേഗത്തിൽ പണം നൽകുന്നുവെന്ന് ഉറപ്പുവരുത്തുമെന്നും അധികൃതർ അറിയിച്ചു.

Related Articles

Latest Articles