കേരളത്തെ കണ്ണീരിലാഴ്ത്തിയ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ ദ്രുതഗതിയിലുള്ള നടപടികളുമായി ബിജെപി നേതൃത്വം. രക്ഷാപ്രവർത്തനത്തിൽ സൈന്യത്തിനും ദേശീയ ദുരന്ത നിവാരണ സേനയ്ക്കും ഫയർഫോഴ്‌സിനും ഉറച്ച പിന്തുണയുമായി സേവാഭാരതിയും ബിജെപി പ്രവർത്തകരും ദുരന്തമുഖത്ത് സജീവമായുണ്ട്.
പ്രധാനമന്ത്രി നേരിട്ട് സംസ്ഥാനസർക്കാരുമായി ഏകോപനത്തിന് നേതൃത്വം നൽകുന്നു. കേന്ദ്രമന്ത്രി ശ്രീ. ജോർജ്ജ് കുര്യൻ ഉടൻ തന്നെ പ്രതികൂല കാലാവസ്ഥയെയും വെല്ലുവിളിച്ച് ദുരന്തമുഖത്ത് എത്തിച്ചേരും. ബിജെപിയുടെ ഹെൽപ്പ് ഡസ്ക് പ്രവർത്തനമാരംഭിച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് ജി വാര്യരും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.
ഹെൽപ്പ് ഡെസ്ക് നമ്പറുകൾ 8086255948, 9961648712, 9562792379, 8129376738.
അതേസമയം ദുരന്തത്തിൽ നിലവിൽ 120 മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

