Friday, May 10, 2024
spot_img

ഇന്ത്യയ്ക്ക് ആവശ്യമുള്ളതെന്തും നൽകാൻ സന്നദ്ധരാണ്‌: ആയുധ കൈമാറ്റത്തിൽ നിർണായക പ്രഖ്യാപനവുമായി റഷ്യ

ദില്ലി: റഷ്യ- യുക്രൈൻ വിഷയത്തിൽ ഒരു രാജ്യത്തിന്റെയും പക്ഷം പിടിക്കാത്ത ഭാരതത്തെ പ്രശംസിച്ചെത്തിയതിന് പിന്നാലെ ആയുധ കൈമാറ്റ ചരിത്രത്തിലെ നിർണായക പ്രഖ്യാപനവുമായി റഷ്യ. ഇന്ത്യയ്ക്ക് ആവശ്യമുള്ളത് എന്തു തന്നെയായാലും അത് വിൽക്കുവാൻ തങ്ങൾ തയ്യാറാണെന്ന് റഷ്യ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ചയ്ക്കായി ദില്ലിയിലെത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മാത്രമല്ല നിലവിൽ, ഇന്ത്യൻ സായുധ സേനകളുടെ നല്ലൊരു ഭാഗവും റഷ്യൻ നിർമ്മിത ഉപകരണങ്ങളും യുദ്ധവിമാനങ്ങളുമാണ് ഉപയോഗിക്കുന്നത്.

അതേസമയം ഘട്ടംഘട്ടമായി എസ്.400 എന്ന റഷ്യൻ വ്യോമവേധ സംവിധാനം ഇന്ത്യക്ക് കൈമാറുന്ന പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് നിലവിലുള്ളതിൽ, ഏറ്റവും ഫലപ്രദമായ വ്യോമ പ്രതിരോധ സംവിധാനമാണ് എസ്.400.

മാത്രമല്ല അമേരിക്കയുടെ ഉപരോധ ഭീഷണികളെ കൂസാതെയാണ് ഇത് വാങ്ങാൻ ഇന്ത്യ തയ്യാറായത്. ഈ വ്യോമപ്രതിരോധ സംവിധാനത്തിന് നവീകരിച്ച പതിപ്പായ എസ്.500 സ്വന്തമാക്കാനും ഇന്ത്യയ്ക്ക് പദ്ധതിയുണ്ടെന്നും, പരോക്ഷമായി ഈ കരാറിനെ ലക്ഷ്യമാക്കിയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ ഈ പ്രസ്താവനയെന്നും പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു.

Related Articles

Latest Articles