Monday, May 20, 2024
spot_img

മിനി കൂപ്പർ ഇലക്ട്രിക് സ്വന്തമാക്കി മഞ്ജു വാര്യർ

പുതിയ മിനി കൂപ്പർ കാറിന്‍റെ ഇലക്ട്രിക് മോഡല്‍ സ്വന്തമാക്കി നടി മഞ്ജു വാര്യർ. ഇന്ത്യന്‍ വിപണിയില്‍ നിലവില്‍ ലഭ്യമായ ഏറ്റവും വില കുറഞ്ഞ ആഡംബര ഇലക്ട്രിക് വാഹനങ്ങളിൽ ഒന്നാണ് മിനിയുടെ ഈ ഇലക്ട്രിക് ഹാച്ച്ബാക്ക്.

പുതിയ കാർ വാങ്ങിയിട്ടുള്ള മഞ്ജുവിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പരിസര മലിനീകരണം വരുത്തില്ല എന്നതാണ് ഈ ഇലക്ട്രിക് ആഢംബര കാറിന്റെ സവിശേഷത. അതിനാൽ തന്നെ പ്രകൃതി സംരക്ഷണം നൽകി നല്ലൊരു മാതൃക കൂടിയായാണ് മലയാളത്തിന്‍റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മിനി കൂപ്പർ ഇലക്ട്രിക് എടുത്തത് എന്നാണ് സോഷ്യല്‍ മീഡിയ സംസാരം.

2021 അവസാനത്തോടെയാണ് മിനി കൂപ്പര്‍ എസ്.ഇ. ഇലക്ട്രിക് ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചത്. പൂര്‍ണമായും വിദേശത്ത് നിര്‍മ്മിച്ച ഈ കാറിന്റെ എക്സ്‌ഷോറൂം വില 47.20 ലക്ഷം രൂപയാണ്. മിനി കൂപ്പറിന്റെ സാധാരണ മോഡലിനെക്കാള്‍ എട്ട് ലക്ഷം രൂപയാണ് ഇലക്ട്രിക് പതിപ്പിന് അധികമായി ഈടാക്കുന്നത്.

Related Articles

Latest Articles