Friday, May 17, 2024
spot_img

അമ്പലമുക്കിൽ യുവതിയെ കുത്തിക്കൊന്ന സംഭവം; പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ സിസിടിവി ദൃശ്യങ്ങൾ പോലീസിന്

തിരുവനന്തപുരം: അമ്പലമുക്കിൽ യുവതിയെ കുത്തിക്കൊന്ന (Ambalamukku Murder)സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായി സൂചന. ഞായറാഴ്ചയാണ് തിരുവനന്തപുരം അമ്പലമുക്കിലെ കടയ്ക്കുള്ളിൽ വിനിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

അതേദിവസം 11 മണിയോടെ കടയുടെ ഭാഗത്തേക്ക് പോയ ആൾ 20 മിനിറ്റിനുളളിൽ തിരിച്ചു വന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. തിരിച്ചെത്തിയപ്പോൾ ഇയാളുടെ കൈയിൽ മുറിവുണ്ടായിരുന്നു എന്നാണ് സാക്ഷി മൊഴി. അമ്പലമുക്ക് –കുറവന്‍കോണം റോഡിലെ ചെടികൾ വിൽക്കുന്ന കടയിലെ ജീവനക്കാരിയായ നെടുമങ്ങാട് സ്വദേശി വിനിതയാണ് കൊല്ലപ്പെട്ടത്. അവധിയായിട്ടും ചെടികള്‍ക്ക് വെള്ളമൊഴിക്കാനെത്തിയ യുവതിയെ 11 മണി വരെ സമീപവാസികള്‍ പുറത്തുകണ്ടിരുന്നു.

നഴ്സറിയില്‍ ചെടിവാങ്ങാനെത്തിയ ചിലര്‍ ആരെയും കാണാത്തതിനെ തുടര്‍ന്ന് ബോര്‍ഡില്‍ എഴുതിയിരുന്ന നമ്പരില്‍ ഉടമസ്ഥനെ വിളിച്ചു. വിനിത കടയിലുണ്ടെന്ന് പറഞ്ഞെങ്കിലും ആരും ഇല്ലെന്ന് ചെടിവാങ്ങാനെത്തിയവര്‍ മറുപടി നല്‍കി. സംശയം തോന്നിയ ഉടമസ്ഥൻ മറ്റൊരു ജീവനക്കാരിയെ ഇവിടേക്ക് പറഞ്ഞയച്ചു. ഇവരെത്തി പരിശോധിച്ചപ്പോഴാണ് നഴ്സറിയുടെ ഇടത് വശം ഇടുങ്ങിയ സ്ഥലത്ത് വളം വയ്ക്കുന്ന സ്ഥലത്ത് ടാര്‍പ്പോളിനടിയില്‍ മൃതദേഹം കണ്ടത്.

പുല്ല് വെട്ടുന്ന കത്തി ഉപയോഗിച്ച് കഴുത്തില്‍ മൂര്‍ച്ചയേറിയ മൂന്ന് കുത്തേറ്റാണ് മരണം സംഭവിച്ചത്. വിനീതയെ അടുത്തറിയാവുന്നയാളാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു.
വിനീതയുടെ കഴുത്തിലുണ്ടായിരുന്ന നാലരപവന്‍റെ മാല കണ്ടെത്താനായില്ല. ഇവരുടെ കൈവശം 25000 രൂപ ഉണ്ടായിരുന്നെന്നും മാതാപിതാക്കള്‍ പോലീസിന് മൊഴി നല്‍കി. ആഭരണമോ പണമോ കൈക്കലാക്കാനാണ് കൊലപാതകമെന്നാണ് പോലീസ് സംശയം. അതേസമയം രണ്ട് വർഷം മുൻപാണ് വിനിതയുടെ ഭർത്താവ് സെന്തിൽകുമാർ ഹൃദ്രോഗരോഗത്തെ തുടർന്ന് മരിച്ചത്. അതിന് ശേഷം പിതാവ് വിജയനൊപ്പമായിരുന്നു വിനിതയുടെയും മക്കളുടെയും താമസം. എട്ടാം ക്ലാസിലാണ് മകൻ അക്ഷയ് പഠിക്കുന്നത്. ആറാം ക്ലാസിലാണ് മകൾ അനന്യ.

Related Articles

Latest Articles