തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന അപൂർവ്വ ഇസ്നോഫിലിക്ക് മെനിഞ്ചൈറ്റിസ് രോഗം കോട്ടയത്ത് മധ്യവയസ്കനിൽ സ്ഥിരീകരിച്ചു. ഒച്ചിന്‍റെ ശരീരത്തിലെ വിരകളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്നതെന്നാണ് റിപ്പോർട്ട്. അതിരമ്പുഴ സ്വദേശിയായ അറുപത്തിനാലുകാരനിലാണ് ഇപ്പോൾ ഈ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കോട്ടയം എസ് എച്ച് മെഡിക്കല്‍ സെന്‍റ്റില്‍ ചികിത്സയില്‍ കഴിയുന്ന ഇയാളിലെ രോഗബാധ കൃത്യസമയത്ത് തിരിച്ചറിയാന്‍ സാധിച്ചതാണ് ചികിത്സിച്ച് ഭേദമാക്കാൻ സഹായിച്ചത്. സംസ്ഥാനത്ത് ഇതിനു മുൻപ് 2 പേരിലാണ് ഈ രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും ഡോക്ടർമാർ പറയുന്നു.
ഒച്ചിന്റെ(snail) ശരീരത്തിൽ കാണുന്ന സൂക്ഷ്മമായ വിരവർഗത്തിൽപെട്ട ജീവി ആണ് ഇസ്നോഫിലിക്ക് മെനിഞ്ചൈറ്റിസ് ഉണ്ടാക്കുന്നത്. ഒച്ച് ഇഴഞ്ഞ് പോകുന്നതോ, ഒച്ച് വീണതോ ആയ വെള്ളം ഉപയോഗിക്കുന്നതാണ് മനുഷ്യരിലേക്ക് ഈ വിരയെത്തുന്ന വഴി. വെള്ളത്തിലൂടെ ശരീരത്തിൽ എത്തുന്ന വിരകള്‍ രക്തത്തിലൂടെ തലച്ചോറിലെത്തും. പിന്നീട് ഇവ തലച്ചോറിലെ ആവരണത്തില്‍ അണുബാധയുണ്ടാക്കും. എന്നാൽ എലികളിൽ നിന്നാണ് ഈ വിരകൾ ഒച്ചുകളിൽ എത്തുന്നത്.
നിലവിൽ ചികിത്സയിൽ കഴിയുന്ന അതിരമ്പുഴ സ്വദേശിയായ അറുപത്തിനാലുകാരന്‍റെ വീട്ടില്‍ ഒച്ചിന്റെ ശല്യം രൂക്ഷമാണ്. കടുത്ത തലവേദനയേത്തുടര്‍ന്നാണ് ഇയാള്‍ ചികിത്സ തേടിയെത്തിയത്. പനി ഇല്ലാതെ ഉണ്ടായ തലവേദനയുടെ കാരണം കണ്ടെത്തുന്നതിനു സിടി സ്കാൻ, എംആർഐ, എആർവി സ്കാൻ പരിശോധനകൾ നടത്തിയെങ്കിലും രോഗനിർണയം സാധ്യമായില്ല. ഇതിനേത്തുടര്‍ന്നാണ് നട്ടെല്ലില്‍ നിന്നുള്ള ശ്രവം പരിശോധനയ്ക്ക് അയച്ചത്. ഇതിനേത്തുടര്‍ന്നാണ് നട്ടെല്ലില്‍ നിന്നുള്ള ശ്രവം പരിശോധനയ്ക്ക് അയച്ചത്. ശ്രവപരിശോധനയിലാണ് രോഗകാരണം വ്യക്തമായത്.

