Monday, May 6, 2024
spot_img

ഉത്തരേന്ത്യയിൽ തരംഗമായി വിജയ്‌യുടെ ‘വാരിസ് ; ഹിന്ദി പതിപ്പ് 10 ദിവസം കൊണ്ട് നേടിയത് മികച്ച കളക്ഷൻ

തെന്നിന്ത്യന്‍ സിനിമകള്‍ക്ക് രാജ്യനെമ്പാടും വൻ സ്വീകരണമാണ് ഇപ്പോൾ ലഭിക്കുന്നത്. ഇപ്പോഴിതാ പൊങ്കല്‍ റിലീസ് ആയി എത്തിയ തമിഴ് ചിത്രം വാരിസും മികച്ച കളക്ഷനാണ് നേടുന്നത്. ഉത്തരേന്ത്യയില്‍ റിലീസ് ചെയ്ത് പത്ത് ദിവസം പിന്നിടുമ്പോൾ ചിത്രം നേടിയത് 6.22 കോടി ആണെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് അറിയിച്ചു.

അതേസമയം ആദ്യ വാരം ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയിട്ടുള്ളത് 210 കോടിയാണെന്ന് നിര്‍മ്മാതാക്കളായ ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് അറിയിച്ചിരുന്നു. ഒരു മാസ് ഫാമിലി എന്റർടെയ്നർ ആണ് ചിത്രം. രശ്മിക മന്ദാനയാണ് ചിത്രത്തിൽ വിജയുടെ നായികയായി എത്തുന്നത്. പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാർ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്..

Related Articles

Latest Articles