Monday, May 6, 2024
spot_img

എന്താണ് സ്പൊണ്ടേനിയസ് കൊറോണറി;ഇത് സ്ത്രീകളെ ബാധിക്കുന്നത് എങ്ങനെ?അറിയാം പ്രത്യാഘാതങ്ങൾ

സ്ത്രീകൾക്കുണ്ടാകുന്ന അസ്വാഭാവിക ഹൃദയാഘാതമാണ് സ്പൊണ്ടേനിയസ് കൊറോണറി ആർട്ടറി ഡിസ്സക്‌ഷൻ അഥവാ സ്കാഡ്. ഇത് പെട്ടന്നുള്ള മരണത്തിന് കാരണമാകുന്നു.രക്തക്കുഴലിന് മുറിവുണ്ടാകുന്നത് മൂലം ഹൃദയമിടിപ്പ് താളംതെറ്റാനും ഇടയാകും. രക്തധമനികളുടെ മൂന്ന് പാളികളിൽ ഏതെങ്കിലും ഒരു പാളിയിൽ പൊട്ടലുണ്ടാകുമ്പോൾ രക്തപ്രവാഹം സാവധാനത്തിലാകുകയും പൊട്ടലിനിടയിലൂടെ രക്തമൊഴുകി പാളികൾക്കിടയിൽ കട്ടപിടിക്കുകയോ ചെയ്യും. ഇതൊരു മുഴ പോലെ ഹൃദയത്തിലേക്കുള്ള രക്തപ്രവാഹത്തെ തടസ്സപ്പെടുത്തി ഹൃദയാഘാതത്തിന് കാരണമാകും.

സാധാരണ ഹൃദയാഘാതത്തെ പോലെ ലക്ഷണങ്ങൾ തിരിച്ചറിയാൻ സാധിക്കില്ലെന്നതും വെല്ലുവിളിയാണ്. നെഞ്ചുവേദന, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ശ്വസിക്കാൻ ബുദ്ധിമുട്ട്, അമിതമായി വിയർക്കുക, കാലുകളിലും താടിയിലും വേദന, ക്ഷീണം, ഓക്കാനം, തലകറക്കം തുടങ്ങിയ ബുദ്ധിമുട്ടുകളെല്ലാം സ്കാഡിന്റെ ലക്ഷണങ്ങളാണ്. രക്തധമനികളുടെ ഭിത്തിയിൽ ഉണ്ടാകുന്ന അസാധാരണ കോശ വളർച്ച മൂലമുണ്ടാകുന്ന ഫൈബ്രോമാസ്കുലാർ ഡിസ്പ്ലാസിയ എന്ന അവസ്ഥയും സ്കാഡുമായി ബന്ധപ്പെട്ടിരിക്കുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നത്.

Related Articles

Latest Articles