തീവ്ര വിശ്വാസം വെച്ച് പുലർത്തുന്ന ആളുകൾക്ക് ഒക്കെയും ഇസ്ലാമോഫോബിയ എന്ന് നിലവിളിക്കാൻ പാകത്തിൽ ഉള്ള എംപിരിക്കൽ പ്രൂഫുകൾ ധാരാളം കുത്തിനിറച്ച സിനിമയാണ് മാലിക്ക് എന്ന് ഒട്ടുമിക്ക നിരുപണങ്ങളിലും കണ്ടു…
അതിൽ പ്രധാനമായും പ്രതിപാദിച്ചിരിക്കുന്നത് അന്വേഷണ ഏജൻസികളെയും സർക്കാർ സംവിധാനങ്ങളെയും ഒക്കെ തക്ബീർ വിളിച്ച് പ്രതിരോധിക്കുന്ന , വൈകാരിക വിസ്ഫോടനം ഉണ്ടായേക്കാവുന്ന ഒരു പശ്ചാത്തലം മനപ്പൂർവ്വം ഒരുക്കി ഒരിഞ്ച് പോലും മുന്നോട്ട് വെക്കാൻ കഴിയാത്ത രീതിയിൽ ഉദ്യോഗസ്ഥരെ പിന്തിരിപ്പിക്കുന്ന സാഹചര്യത്തെയാണ് .
ചുരുക്കത്തിൽ മതം എന്ന ഫ്രിഞ്ച് എലമെൻ്റിനെ സമർത്ഥമായ് ഉപയോഗിച്ച് കുറ്റവാളികൾക്ക് രക്ഷപെടാനുള്ള ടൂൾ ആക്കി നിലനിർത്തുന്നത് മതവികാരം ഹനിക്കുന്നു എന്ന് ….
ഇതിൽ വിരോധാഭാസം എന്തെന്നാൽ
പോപ്പുലർ ഫ്രണ്ടിൻ്റെയും എസ്.ഡി.പി.ഐയുടെയും പ്രകടന മുദ്രാവാക്യം തന്നെ ഈ തക്ബീർ വിളിയാണ് എന്ന കാര്യം വിസ്മരിച്ചിട്ടാണ് പലരും അവരുടെ ചിന്തകൾ സിനിമയെ ആസ്പദമാക്കി മാത്രം നിലനിർത്തുന്നത്…
2020 ഡിസംബർ 3 ാം തീയതി പോപ്പുലർ ഫ്രണ്ട് സെക്രട്ടറി നാസദുദീൻ എളമരത്തിൻ്റെയും ചെയർമാൻ അബ്ദുൾ സലാമിൻ്റെയും വസതി ഉൾപ്പടെ കേരളത്തിലെ 26 ലോക്കേഷനുകളിൽ എൻഫോസ്മെൻ്റിൻ്റെ മിന്നൽ പരിശോധന നടന്നിരുന്നു.
അന്ന് ഓരോ ലോക്കേഷനുകളിലും നൂറുകണക്കിന് പ്രവർത്തകർ തടിച്ച് കൂടി അവർ പരിശോധന അവസാനിപ്പിക്കുന്നത് വരെ തക്ബീർ വിളിച്ചു കൊണ്ടിരുന്നു….
ഒരു ജനാധിപത്യ രാജ്യത്ത് ,അവിടുത്തെ ഭരണഘടനാ സംവിധാനത്തെ മതവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു കേസിൽ ,മതസൂക്തം ഉരുവിട്ട് പ്രതിരോധിക്കുക എന്നത് അനുവദിച്ച് കൊടുക്കാവുന്ന പ്രവണതയാണോ?
അല്ല എങ്കിൽ എന്നിട്ട് എന്തു കൊണ്ട് ഇത് വാർത്തയായില്ല…. ?
ഇപ്പോൾ സിനിമയിൽ കണ്ട ഇസ്ലാമോഫോബിയ പ്രവഹിപ്പിക്കുന്ന സീൻ തന്നെയല്ലെ അന്നവിടെ നേരിട്ട് നടന്നത്?
മതം വിഷയമല്ലാത്ത സംഭവങ്ങളിൽ പോലും ,തക്ബീർ മുഴക്കിയുള്ള ആയിരക്കണക്കിന് പ്രതിഷേധ പ്രകടനങ്ങൾ പോപ്പുലർ ഫ്രണ്ടിൻ്റെതും ലീഗിൻ്റേതുമായി കേരള മുടനീളം മലയാളി കണ്ടിട്ടുള്ളത് തന്നെയാണ് .. പക്ഷേ പ്രതികരിക്കാൻ കഴിയാത്തവണ്ണം അവരുടെ വാമൂടപ്പെട്ടിരിക്കുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

