Thursday, May 9, 2024
spot_img

എക്സ് എംപി കാർ വീണ്ടും വാർത്തയിൽ നിറയുമ്പോൾ

എംഎൽഎ മാർക്കും എംപി മാർക്കുമെല്ലാം ഔദ്യോഗിക വാഹനങ്ങൾ അനുവദിക്കപ്പെട്ടിട്ടുണ്ട് എന്നകാര്യം നമുക്ക് എല്ലാപേർക്കും അറിയാവുന്നതാണ്. കാലാകാലങ്ങളായി നമ്മളിത്തരം വാഹനങ്ങൾ റോഡിലൂടെ അതിവേഗം ചീറിപ്പായുന്നത് കണ്ടിട്ടുമുണ്ട്. ആദ്യകാലങ്ങളിൽ അംബാസിഡർ കാറുകളായിരുന്നുവെങ്കിൽ ഇന്ന് അവ ഇന്നോവകളടക്കമുള്ള 7 സീറ്ററുകളാണ്. കാര്യങ്ങൾ അങ്ങനെ മുന്നോട്ടു പോകുന്നതിനിടയിലാണ് പൊതുജനം മറ്റൊരു കാഴ്ചയ്ക്ക് കൂടി സാക്ഷ്യം വഹിക്കുന്നത്. അതി വേഗത്തിൽ ചീറിപ്പായുന്ന ഒരു എക്സ് എംപി കാർ. സംഭവം എന്താണെന്ന് അതിലിരിക്കുന്ന ആൾക്കൊഴികെ ആർക്കും മനസിലായില്ല. ഇനി പുതിയ പോസ്റ്റ് വല്ലതും സൃഷ്ടിക്കപ്പെട്ടുവോ എന്ന് പോലും പലരും അന്വേഷിച്ചു. പിന്നീടാണ് കാര്യങ്ങളുടെ ഒരു കിടപ്പു വശം മനസിലാകുന്നത്. ആറ്റിങ്ങൽ എംപി യായിരുന്ന സമ്പത്തായിരുന്നു അകത്തിരുന്ന് യാത്ര ചെയ്ത ആ മഹാനുഭാവി. എംപിയായിരുന്ന എന്ന് വച്ചാൽ ഇപ്പോൾ എംപിയല്ല എന്നൊരു അർഥം കൂടിയുണ്ടേ..എന്റെ പൊന്നഡാ ഉവ്വേ നമുക്ക് വയ്യടെ എന്ന് പറഞ്ഞ് ജനങ്ങൾ മുഖം തിരിച്ചപ്പോൾ സിറ്റിംഗ് എംപി എക്സ്എംപിയായി മാറി ..എംപിയുടെ കാർ ചീറിപായേണ്ട സ്ഥാനത്ത് ‘എക്സ് എംപി ഡാ’ എന്ന ജാഡയിൽ ചീറിപാഞ്ഞ കാറിലെ ബോർഡ് വിവാദമായതിനെ തുടർന്ന് മാറ്റേണ്ടി വന്നു. എന്തായാലും അന്ന് കളിയാക്കുന്നതിൽ മുൻപന്തിയിലുണ്ടായിരുന്ന കോൺഗ്രസ്സുകാരെ നിങ്ങളും തയ്പ്പിച്ചു വച്ചോടാ ഒരു എക്സ് എംപി കാർ എന്ന് സമ്പത്ത് ശപിച്ചു എന്നാണ് തോന്നുന്നത്. വയനാട്ടിൽ ഒരു എക്സ് എംപി കാർ എന്തായാലും കോൺഗ്രസിന് ഇപ്പോൾ അത്യാവശ്യമാണ്.

Related Articles

Latest Articles