Tuesday, October 13, 2026

സ്കൂട്ടർ തടഞ്ഞുനിർത്തി യുവതികളെ പരിശോധിച്ചപ്പോൾ കണ്ടെത്തിയത് മാരക മയക്കുമരുന്ന്; എം.ഡി.എം.എയുമായി രണ്ട് യുവതികൾ പിടിയിൽ

തൃശ്ശൂർ: കുന്നംകുളത്ത് സ്കൂട്ടർ തടഞ്ഞുനിർത്തി യുവതികളെ പരിശോധിച്ചപ്പോൾ കണ്ടെത്തിയത് മാരക മയക്കുമരുന്ന്.എം ഡി എം എ യുമായി രണ്ട് യുവതികളെ പോലീസ് പിടികൂടി.ചൂണ്ടൽ പുതുശ്ശേരി സ്വദേശി സുരഭി (23), കണ്ണൂർ ആലത്തൂടെ കരുവഞ്ചാ സ്വദേശി പ്രിയ (30) എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.

കുന്നംകുളം പൊലീസും, സിറ്റി ഡാൻസാഫ് സംഘവും ചേർന്ന് ചൂണ്ടൽ – ഗുരുവായൂർ റോഡിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികളുടെ പക്കൽ നിന്നും മയക്ക് മരുന്ന് കണ്ടെത്തിയത്.ഏകദേശം 17.5 ഗ്രാം എംഡിഎംഎ ഉണ്ടെന്നാണ് പോലീസ് പറയുന്നത്.യുവതികളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്

Related Articles

Latest Articles