സുല്ത്താന്ബത്തേരി: കൃഷിയിടത്തില് നിന്ന് അടക്കപറിക്കുന്നതിനിടെ കവുങ്ങ് മരം പൊട്ടി യുവാവിന് ദാരുണന്ത്യം. പുല്പ്പള്ളി കാപ്പി സെറ്റ് മുതലിമാരന് കോളനിയിലെ മനോജ് (35) ആണ് മരിച്ചത്.പുല്പ്പള്ളി ടൗണിനടുത്തുള്ള സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തില് അടക്ക പറിക്കുന്നതിനിടെ ഉച്ചയോടെയായിരുന്നു ദാരുണമായ അപകടം നടന്നത്. ഒപ്പം ജോലി ചെയ്തിരുന്നവര് ഉടന് അദ്ദേഹത്തെ പുല്പ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിലും സുല്ത്താന്ബത്തേരി താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഉള്വശം കേടായ തുടങ്ങിയ കവുങ്ങില് നിന്ന് സമീപത്തെ മറ്റൊരു കവുങ്ങിലേക്ക് എത്തിപ്പിടിക്കാന് ശ്രമിക്കുന്നതിനിടെ തടിപൊട്ടി മനോജ് താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് കൂടെ ജോലി ചെയ്തിരുന്നവര് പറയുന്നത്. താലൂക്ക് ആശുപത്രിയില് സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റുമാര്ട്ടത്തിന് ശേഷം ശനിയാഴ്ച ബന്ധുക്കള്ക്ക് വിട്ടുകൊടുക്കും.

