കോഴിക്കോട് : കറുപ്പിനോട് വെറുപ്പുള്ള മുഖ്യനെതിരെ കറുത്ത വസ്ത്രവും കറുത്ത ബലൂണുകളും കെട്ടി പ്രതിഷേധം.കാലിക്കറ്റ് സർവകലാശാലയ്ക്ക് പുറത്താണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം കനത്തത്.ബാരിക്കേഡ് മറിച്ചിടാൻ ശ്രമം നടന്നു.തുടർന്ന് പോലീസ് ജലപീരങ്കി ഉപയോഗിച്ചു.
കറുത്ത വസ്ത്രമണിഞ്ഞ് പ്രതിഷേധിച്ചെത്തിയവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. നാലു പേരെയാണ് അറ്സ്റ്റ് ചെയ്ത് നീക്കിയത്. പ്രതിഷേധം കണക്കിലെടുത്ത് സർവകലാശാല കവാടത്തിനടുത്ത് വലിയ സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

