Saturday, May 18, 2024
spot_img

ഭർത്താവിന്​ ഭക്ഷണത്തിൽ ആർത്തവ രക്​തം കലർത്തി നൽകി: അന്വേഷണത്തിന് മെഡിക്കല്‍ ബോര്‍ഡ്

ഗാസിയാബാദ്: ഭക്ഷണത്തില്‍ ഭാര്യ ആര്‍ത്തവ രക്തം (Blood) കലര്‍ത്തിനല്‍കിയെന്ന പരാതിയില്‍ അന്വേഷണത്തിനായി നാലംഗ മെഡിക്കല്‍ ബോര്‍ഡ്. ഒരുവര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലാണ് പോലീസിന്റെ ആവശ്യപ്രകാരം മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ചത്. ജനറല്‍ ഫിസിഷ്യന്‍, ഗൈനക്കോളജിസ്റ്റ്, പാത്തോളജിസ്റ്റ്, ഓര്‍ത്തോപീഡിക്ക് സര്‍ജന്‍ എന്നിവരാണ് മെഡിക്കല്‍ ബോര്‍ഡിലുള്ളത്.

ഭാര്യ ആര്‍ത്തവ രക്തം ആഹാരത്തില്‍ ചേര്‍ത്തു എന്ന് തെളിയിക്കുന്ന രേഖകളും ഭര്‍ത്താവ് ഹാജരാക്കിയിട്ടുണ്ട്. ഭാര്യ അവരുടെ മാതാവുമായി സംസാരിക്കുന്ന ഫോണ്‍രേഖകളും, ചില മെഡിക്കല്‍ റിപ്പോര്‍ട്ടുകളും ഇദ്ദേഹം ഹാജരാക്കിയിട്ടുണ്ട്. ഭാര്യ തയ്യാറാക്കിയ ആഹാരം കഴിച്ച്‌ തനിക്ക് അണുബാധയുണ്ടായെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു. ഭാര്യ ആര്‍ത്തവ രക്തം ആഹാരത്തില്‍ ചേര്‍ത്തു എന്ന് തെളിയിക്കുന്ന രേഖകളും ഭര്‍ത്താവ് ഹാജരാക്കിയിട്ടുണ്ട്. ഭാര്യ അവരുടെ മാതാവുമായി സംസാരിക്കുന്ന ഫോണ്‍രേഖകളും, ചില മെഡിക്കല്‍ റിപ്പോര്‍ട്ടുകളും ഇദ്ദേഹം ഹാജരാക്കിയിട്ടുണ്ട്. ഭാര്യ തയ്യാറാക്കിയ ആഹാരം കഴിച്ച്‌ തനിക്ക് അണുബാധയുണ്ടായെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു.

Related Articles

Latest Articles