Thursday, May 16, 2024
spot_img

കെജ്‌രിവാള്‍ പുറത്തിറങ്ങുമോ? അപ്പീല്‍ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ദില്ലി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ഇ ഡി അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21നാണ് ഇഡി കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുന്നത്. കെജ്‌രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡിയും ഇന്ന് അവസാനിരിക്കെയാണ് സുപ്രീംകോടതി ഹര്‍ജി പരിഗണിക്കുക.

അറസ്റ്റ് ചോദ്യം ചെയ്ത് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി നേരത്തെ ദില്ലി ഹൈക്കോടതി തള്ളിയിരുന്നു. മദ്യനയം രൂപീകരിക്കാന്‍ കെജ്‌രിവാള്‍ ഗൂഢാലോചന നടത്തിയെന്നും ഗോവ തെരഞ്ഞെടുപ്പിന് കെജ്‌രിവാളിന് പണം നല്‍കിയതിന് തെളിവും ആം ആദ്മി സ്ഥാനാര്‍ത്ഥിയുടേത് ഉള്‍പ്പെടെ മൊഴിയും ഇഡി ഹാജരാക്കിതയാതി ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles