Monday, April 29, 2024
spot_img

വഴിപാടായി കിട്ടിയ ഫോൾഡിങ് റൂഫ് സന്നിധാനത്തെ അലങ്കരിക്കുമോ ; മണ്ഡലകാലം തുടങ്ങാൻ ഇനി നാളുകൾ മാത്രം

മണ്ഡലകാലം ആരംഭിക്കാറായതു മുതൽ സന്നിധാനത്തും തിരക്കുകൾ ആരംഭിച്ചു കഴിഞ്ഞു. സന്നിധാനത്തിലും മാളികപ്പുറത്തിലേക്കുമുള്ള തെരെഞ്ഞെടുക്കപ്പെട്ട മേൽ ശാന്തിമാർ പരിശീലനത്തിന് പോയിക്കഴിഞ്ഞു. ഇനി വരുന്നത് സന്നിധാനത്തിൽ മിനുക്കുപണികളാണ്. അനിയന്ത്രിതമായ ഭക്തരുടെ ഒഴുക്ക് ഉണ്ടാകുമെന്നത് വ്യകതമായതിനാൽ തന്നെ നേരെത്തെ പണികൾ ആരംഭിക്കേണ്ടതുണ്ട്. അതിൽ പ്രധാനമാണ് പതിനെട്ടാം പണിക്ക് മുകളിൽ സ്ഥാപിക്കുന്ന ഫോൾഡിങ് റൂഫ്. ആവശ്യമുള്ളപ്പോൾ നിവർത്തി വയ്ക്കാനും അല്ലാത്തപ്പോൾ മടക്കി വയ്ക്കാനും കഴിയുന്ന തരത്തിലുള്ള ഫോൾഡിങ് പ്രൂഫാണ് ഇപ്പോൾ സ്ഥാപിക്കുന്നത്.പടി പൂജ നടക്കുമ്പോൾ യാതൊരു വിധ തടസ്സവും നേരിടാതിരിക്കാനുള്ള എല്ലാ ശ്രമവും നടത്തുമെന്നാണ് അവർ അറിയിച്ചത്.

മുമ്പ് സ്ഥാപിച്ച കണ്ണാടി മേൽക്കൂര കൊടിമരത്തിൽ നേരിട്ട് സൂര്യ പ്രകാശം പതിക്കുന്നില്ല എന്ന് ദേവപ്രശ്‌നത്തിൽ കണ്ടതോടെ പൊളിച്ചുമാറ്റിയ സംഭവം ഏറെ വിവാദങ്ങൾക്ക് വഴി തെളിയിച്ചു. അതിനാൽ തന്നെ ഇനി ഒരു പ്രശനവും ഉണ്ടാകാതെ തരത്തിൽ നിർമ്മാണം പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്ന് അനുമാനിക്കാം. തൂണുകളുടെ കൊത്തുപണികൾ ഇതിനോടകം തന്നെ പൂർത്തിയാക്കി കഴിഞ്ഞുവെന്നും ഇനി ഗ്ലാസ് മേൽക്കൂര മാത്രമാണ് ബാക്കി എന്നാണ് അറിയാൻ സാധിക്കുന്നത്. ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനി വഴിപാടായാണ് ഫോൾഡിങ് റൂഫ് പണി നടത്തുന്നത്. പരാതി രഹിതമായൊരു പുണ്യകാലം ഉണ്ടാകണം എന്ന് തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത് .

Related Articles

Latest Articles