Monday, October 19, 2026

സ്കൂൾ മതിൽ തടസമോ? ഉടൻ പൊളിച്ചു മാറ്റണം, മുഖ്യന് ബസിൽ വരാനുള്ളതാ..പെരുമ്പാവൂർ നഗരസഭയ്ക്ക് പൊളിക്കാൻ കത്തുനൽകി നവകേരള സദസ് സ്വാഗതസംഘം

കൊച്ചി: കുട്ടികൾ പഠിക്കുന്ന സ്കൂളൊന്നും മുഖ്യമന്ത്രിയുടെ നവകേരള സദസിന് പ്രശ്നമല്ല. മതിലും കൊടിമരവുമെല്ലാം പൊളിച്ചു നീക്കും. മുഖ്യനും പരിവാരങ്ങൾക്കും കടന്നു വരേണ്ടെ.മതിലും കൊടമരവും പൊളിക്കണമെന്ന് ആവശ്യപ്പെട്ട് കത്തുനല്‍കിയിരിക്കുകയാണ് നവകേരള സദസിൻ്റെ സ്വാഗത സംഘം.

     പെരുമ്പാവൂര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൻ്റെ മതില്‍ പൊളിക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വാഗതസംഘം ചെയര്‍മാന്‍ ബാബു ജോസഫ് നഗരസഭാ സെക്രട്ടറിയ്ക്ക് കത്ത് നല്‍കിയത്. നവകേരള സദസ്സിലേക്ക് എത്തുന്ന പരാതിക്കാര്‍ക്കായി മൂന്നു മീറ്റര്‍ വീതിയില്‍ മതില്‍ പൊളിക്കണം, ഗ്രൗണ്ടിലേക്ക് ബസ് ഇറക്കുന്നതിനായി റാമ്പ് വീതി കൂട്ടണം, സ്‌കൂളിനു മുന്നിലെ കൊടിമരം നീക്കംചെയ്യണം, കൊടിമരത്തിനു മുന്നിലെ മരച്ചില്ലകള്‍ വെട്ടി മാറ്റുണം, ജീര്‍ണാവസ്ഥയിലുള്ള കോണ്‍ക്രീറ്റ് സ്റ്റേജ് പൊളിച്ചുനീക്കണം എന്നീ നിര്‍ദേശങ്ങളാണ് കത്തിലുള്ളത്. 

 ഇതില്‍ മതിലും കൊടിമരവും പുനര്‍നിര്‍മിച്ച് നല്‍കുമെന്ന് കത്തില്‍ പിന്നീട് എഴുതിച്ചേര്‍ത്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വാഹനം സ്കൂളിന് അകത്തേക്ക് കയറാനായാണ് മതിൽ പൊളിച്ചു മാറ്റുന്നത്.

Related Articles

Latest Articles