Saturday, May 18, 2024
spot_img

കാലവർഷം കനത്തതോടെ നദികളിൽ ജലനിരപ്പ് ഉയരുന്നു; മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മിഷൻ

തിരുവനന്തപുരം : കാലവർഷം കനത്തതോടെ സംസ്ഥാനത്ത് വിവിധ നദികളിൽ ജലനിരപ്പ് ഉയരുന്നതിനാൽ കേന്ദ്ര ജല കമ്മിഷൻ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. പമ്പ നദിയിലെ മടമൺ, മണിമല നദിയിലെ കല്ലൂപ്പാറ, മീനച്ചിൽ നദിയിലെ കിടങ്ങൂർ, കുറ്റ്യാടി നദിയിലെ കുറ്റ്യാടി, മണിമല നദിയിലെ പുല്ലാക്കയർ, അച്ചൻകോവിൽ നദിയിലെ തുമ്പമൺ, പമ്പ നദിയിലെ മലക്കര എന്നീ സ്റ്റേഷനുകളിലാണ് നിലവിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ജലനിരപ്പ് അപകട നിരപ്പിനേക്കാൾ ഉയർന്നതിനാൽ ഓറഞ്ച്, മഞ്ഞ അലർട്ടുകളാണ് നിലവിൽ നൽകിയിരിക്കുന്നത്. മഴ കുറവില്ലാതെ തുടരുന്ന പശ്ചാത്തലത്തിൽ നദികളുടെ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ജല കമ്മിഷൻ മുന്നറിയിപ്പ് നൽകി.

Related Articles

Latest Articles