Thursday, May 2, 2024
spot_img

ഭാരതീയം ക്ലബ് ഹൗസ് കൂട്ടായ്മ സംഘടിപ്പിക്കുന്ന, ‘ഹൈന്ദവ മഹാസംഗമം 2023’ ജൂലൈ 7 രാത്രി 7 മണിക്ക് ; മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ സംഗമത്തിന് തിരി തെളിയിക്കും; തത്വമയി ഉൾപ്പെടെയുള്ള ഡിജിറ്റൽ മാദ്ധ്യമ രംഗത്തെ പ്രമുഖർ സഹകരിക്കും

ഭാരതീയം ക്ലബ് ഹൗസ് കൂട്ടായ്മ ആഭിമുഖ്യത്തിൽ നടക്കുന്ന ‘ഹൈന്ദവ മഹാസംഗമം 2023’ ന് ജൂലൈ 7 രാത്രി ഏഴുമണിക്ക് അരങ്ങൊരുങ്ങും. മുൻ മിസോറാം ഗവർണറും മുതിർന്ന ബിജെപി നേതാവുമായ കുമ്മനം രാജശേഖരൻ തിരി തെളിയിക്കുന്ന മഹാസംഗമത്തിന് രാജേഷ് നാദാപുരം അദ്ധ്യക്ഷത വഹിക്കും.

സന്ദീപ് ജി വാര്യർ, ശങ്കു T ദാസ്, യുവരാജ് ഗോകുൽ, RV ബാബു,Dr: CT ഫ്രാൻസിസ്, പത്മ പിള്ള തുടങ്ങിയ സാംസ്കാരിക ലോകത്തെ പ്രമുഖർ മഹാസംഗമത്തിൽ പങ്കെടുക്കും. തത്വമയി ന്യൂസ്‌,ഹിന്ദൂയിസം ന്യൂസ്‌,നവഭാരത് ന്യൂസ് എന്നീ ഡിജിറ്റൽ മാദ്ധ്യമ രംഗത്തെ പ്രമുഖരുടെ സഹകരത്തോടെയാണ് മഹാസംഗമം നടക്കുന്നത്. https://www.clubhouse.com/invite/xHUOVXIM എന്ന ലിങ്കിലൂടെ ഏവർക്കും ഹൈന്ദവ മഹാസംഗമം 2023′ ൽ പങ്കെടുക്കാം

Related Articles

Latest Articles