Monday, April 29, 2024
spot_img

മണ്ഡലപൂജക്ക് രണ്ടുനാൾ ശേഷിക്കെ, ശബരിമലയിൽ വൻ ഭക്തജന തിരക്ക്; ഇന്നും ഒരു ലക്ഷത്തിലേറെ ഭക്തരെത്തും

ശബരിമല:മണ്ഡല മഹോത്സവം തീരാനിരിക്കെ ശബരിമലയിൽ തിരക്കേറുന്നു.ഇന്ന് 90,003 പേരാണ് വെർച്ചൽ ക്യൂ വഴി രജിസ്റ്റർ ചെയ്തത്. തിരക്കേറുന്ന സമയങ്ങളിൽ പമ്പ് മുതൽ ഘട്ടം ഘട്ടമായി നിയന്ത്രിച്ചാണ് തീർത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടുന്നത്.ഇനിയുള്ള ദിവസങ്ങളിൽ ഒരു ലക്ഷത്തിലേറെ ആളുകൾ ശബരിമലയിൽ എത്തുമെന്നാണ് പ്രതീക്ഷ. ആറൻ മുളയിൽ നിന്ന് പുറപ്പെട്ട തങ്കയങ്കി ഘോഷയാത്ര തിങ്കളാഴ്ച വൈകുന്നേരം ശബരിമലയിൽ എത്തും.

അതേസമയം ശബരിമലയിലെ പരമ്പരാഗത പാതയില്‍ തീര്‍ത്ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചു. പ്രായമായവര്‍ക്കും കുട്ടികള്‍ക്കും എല്ലാം പുതുതായി കരിങ്കല്‍പാകിയ പരമ്പരാഗത പാതയിലൂടെ സുഗമമായ തീര്‍ത്ഥാടനം സാധ്യമായത്. ഈ സീസണിന്റെ തുടക്കത്തിലാണ് കോടികള്‍ ചെലവിട്ട് പരമ്പരാഗത പാത കരിങ്കല്ല് പാകി വൃത്തിയാക്കിയത്.എന്നിട്ടും തിരക്ക് നിയന്ത്രിക്കാനെന്ന പേരില്‍ ക്യൂ കോംപ്ലക്‌സുകള്‍ക്ക് പിന്‍വശത്ത് മുള്ളും കുപ്പിച്ചില്ലുകളും നിറഞ്ഞ വനഭൂമിക്ക് സമീപത്തെ മണ്‍പാതയിലൂടെ പറഞ്ഞുവിട്ടതാണ് തീര്‍ത്ഥാടകരെ ബുദ്ധിമുട്ടിലാക്കിയത്.

Related Articles

Latest Articles