Thursday, May 2, 2024
spot_img

2 വർഷത്തിനുള്ളിൽ ഇടത് തീ_ വ്ര_ സംഘത്തിന്റെ കാര്യം ഗുദാവഹ, കച്ചകെട്ടി കേന്ദ്രം, മുട്ടാൻ നിൽക്കുന്നോ

അടുത്ത രണ്ട് വർഷത്തിനുള്ളിൽ കമ്യൂണിസ്റ്റ് തീവ്രവാദം ഇല്ലാതാക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡൽഹിയിൽ നടന്ന കമ്യൂണിസ്റ്റ് തീവ്രവാദത്തിനെതിരായുള്ള അവലോകന യോഗത്തിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് നിന്ന് കമ്യൂണിസ്റ്റ് തീവ്രവാദത്തെ വേരോടെ പിഴുതെറിയും. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിൽ 2022-ലാണ് ഏറ്റവും കുറഞ്ഞ അക്രമണങ്ങളും മരണങ്ങളും ഭീകരവാദ ബാധിതാ മേഖലകളിൽ ഉണ്ടായത്. തീവ്രവാദം മനുഷ്യരാശിയുടെ ശാപമാണെന്നും അതിനെ എല്ലാ ഭാഗത്ത് നിന്നും ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും യോഗത്തിൽ അമിത് ഷാ വ്യക്തമാക്കി.

കൂടാതെ, രാജ്യത്ത് നിന്ന് കമ്യൂണിസ്റ്റ് തീവ്രവാദം ഇല്ലാതാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് യോഗത്തിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി അമിത് ഷാ ട്വിറ്ററിൽ കുറിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾ തുടർച്ചയായി നടക്കുന്നുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി. അതേസമയം, അമിത്ഷായുടെ പുതിയ പ്രഖ്യാപനം ഇടത് രാഷ്ട്രീയ പാർട്ടികൾ വളരെ ആശങ്കയോടെയാണ് നോക്കികാണുന്നത്. കാരണം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വലം കൈയാണ് കേന്ദ്രമന്ത്രി അമിത്ഷായെന്നാണ് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ, അമിത്ഷാ ഇങ്ങനൊരു പ്രസ്താവന ഇറക്കുമ്പോൾ അതിന് പിന്നിൽ മോദിയുടെ കൂർമ്മ ബുദ്ധിയുണ്ടെന്നത് പകൽ പോലെ വ്യക്തമാണ്. മോദി ഒരു കാര്യം കൊണ്ട് വന്നാൽ അത് നടത്തി കാണിക്കുമെന്നതും ഇടതിന്റെ ചങ്കിടിപ്പ് കൂട്ടുകയാണ്.

കാരണം, രണ്ട് വർഷം കൂടി കഴിഞ്ഞാൽ ഇടത്പക്ഷ ഭീകരന്മാർ ഇല്ലാത്ത ഇന്ത്യ ആയിരിക്കും ഉണ്ടാവുക എന്നാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവനയിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്. പരിഷ്കൃത സമൂഹത്തിനും ജനാധിപത്യത്തിനും ഇന്ത്യയുടെ പരമാധികാരത്തിനും എതിരായി പ്രവർത്തിക്കുന്നവരാണ്‌ ഇടത് ഭീകരന്മാർ. ഇവരുടെ പണത്തിന്റെയും ആയുധങ്ങളുടേയും ഉറവിടം ചൈനയും പാക്കിസ്ഥാനുമാണ്‌. ഇന്ത്യയിൽ സായുധ വിപ്ലവത്തിലൂടെ ജനാധിപത്യം അട്ടിമറിച്ച് കമ്യൂണിസ്റ്റ് ഭരണം സ്ഥാപിക്കുകയാണ്‌ ഈ ആശയക്കാരുടെ ദിവാസ്വപ്നം. ഇതിനായി ഇവർ ഉപയോഗിക്കുന്നത് അത്യാധുനിക യന്ത്ര തോക്കുകളും മറ്റും ആണ്‌. എങ്ങിനെയാണ്‌ ഇവർക്ക് തോക്കും, ഗ്രനേഡുകളും, ബോംബുകലും ലഭിക്കുന്നത് എന്നതിന്റെ മാത്രം കാരണം അന്വേഷിച്ചാൽ എത്തുക ചൈനീസ് ബന്ധങ്ങളിലേക്കായിരിക്കും. ഇന്ത്യയേ കമ്യൂണിസ്റ്റ് രാജ്യമാക്കാനുള്ള ഇവർ നടത്തുന്ന സായുധ വിപ്ലവം ഇന്ത്യ ഇന്നുവരെ നേടിയ എല്ലാ മൂല്യങ്ങൾക്കും എതിരാണ്‌. മാത്രമല്ല മറ്റൊരു താലിബാൻ കൂടിയാണ്‌ ഇവർ സ്വപ്നങ്ങളിൽ വിഭാവനം ചെയ്യുന്നതും എന്നും വിമർശനം ഉണ്ട്. എന്തായാലും എല്ലാം പൂട്ടികെട്ടാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ.

Related Articles

Latest Articles