Friday, May 24, 2024
spot_img

‘കാമുകന്‍ തന്നെ ചുംബിക്കുന്നില്ല’;വ്യത്യസ്ത പരാതിയുമായി യുവതി പോലീസിനെ വിളിച്ചത് എമര്‍ജന്‍സി നമ്പറിൽ

അപകടങ്ങളുണ്ടാകുന്ന സമയത്ത് ജനങ്ങള്‍ക്ക് അടിയന്തര സേവനങ്ങൾ ലഭ്യമാക്കാനാണ് എമർജൻസി നമ്പറുകൾ ഉള്ളത്. എന്നാൽ ഇപ്പോൾ ഇംഗ്ലണ്ടിലെ ലിങ്കണ്‍ഷയറിലെ എമര്‍ജന്‍സി നമ്പറായ 999ൽ കഴിഞ്ഞ ദിവസം ഒരു സ്ത്രീ വിളിച്ചത് വളരെ വ്യത്യസ്തമായ പരാതിയുമായിട്ടായിരുന്നു.

കാമുകന്‍ തന്നെ ചുംബിക്കുന്നില്ലെന്നതായിരുന്നു യുവതിയുടെ പരാതി. ജീവനോ സ്വത്തിനോ അപകടമുണ്ടാകുമ്പോള്‍ മാത്രം വിളിക്കേണ്ട അടിയന്തര നമ്പറില്‍ ഇത്തരത്തിലുള്ള ബാലിശമായ പരാതികളുമായി ധാരാളംപേർ വിളിക്കുന്നുണ്ടെന്ന് പോലീസ് പറയുന്നു.

മാത്രമല്ല ട്രെയിന്‍ സമയം ചോദിച്ചും ദന്തഡോക്ടറുടെ നമ്പര്‍ ചോദിച്ചും വീട്ടില്‍ വെള്ളമില്ലാത്തതിന് എന്ത് ചെയ്യണമെന്ന് ചോദിച്ചും ഈ അടിയന്തര നമ്പറിൽ ആളുകൾ വിളിക്കാറുണ്ടെന്ന് പോലീസ് പറയുന്നു .

എന്നാൽ ഇങ്ങനെ സമയം പാഴാക്കാന്‍ ചെയ്യുന്ന കോളുകള്‍ അപകടത്തിലായ നിരവധി പേരെ സഹായിക്കുന്നതിന് തടസം സൃഷ്ടിച്ചേക്കുമെന്നും ലിങ്കണ്‍ഷയര്‍ പോലീസ് പറഞ്ഞു.

Related Articles

Latest Articles