പത്തനംതിട്ട പുറമറ്റത്താണ് സംഭവം.യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് ആരോപണം
സംഭവത്തില്‍ കേസെടുത്ത പോലീസ് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. ശരത് എസ് പിള്ള, സേതു നായര്‍ എന്നിവരാണ് അറസ്റ്റിലായത്. കേസിലെ രണ്ടാം പ്രതി സേതുവിന്റെ ഫേസ്ബുക്കിലെ ഫ്രണ്ട് റിക്വസ്റ്റ് യുവതി നിരസിച്ചിരുന്നു. ഇതിലുള്ള പകപോക്കലാണ് സംഭവത്തിനു പിന്നിലെന്ന് സംശയിക്കുന്നു.
കൂടുതല്‍ തെളിവുകള്‍ക്കായി പ്രതികളുടെ ഫോണ്‍ ഫൊറന്‍സിക് ലാബിലേക്ക് അയച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് സംഭവം. രണ്ടാം പ്രതിയായ സേതുനായരുടെ നിര്‍ദേശ പ്രകാരമാണ് ഒന്നാം പ്രതി ശരത്ത് എസ് പിള്ള പരാതിക്കാരിയായ യുവതിയുടെ വീട്ടിലെത്തി കുളിമുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സേതുനായരാണ് യുവതിക്ക് ഫേസ്ബുക്കില്‍ റിക്വസ്റ്റ് അയച്ചത്. പല തവണ റിക്വസ്റ്റ് അയച്ചിട്ടും യുവതി സ്വീകരിക്കാത്തതിലുള്ള വൈരാഗ്യം മൂലമാണ് ശരത്തിനെ വിട്ട് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കാരണമെന്നാണ് പ്രതികള്‍ പോലീസില്‍ നല്‍കിയിരിക്കുന്ന മൊഴി.

