Monday, September 21, 2026

ബാലുശേരിയില്‍ ഭിന്നശേഷിക്കാരിയേയും ഏഴ് വയസുള്ള പെണ്‍കുട്ടിയേയും പീഡിപ്പിച്ച സംഭവം; പ്രതി അറസ്റ്റില്‍; തൃക്കുറ്റിശേരി സ്വദേശി മുഹമ്മദാണ് പിടിയിലായത്

കോഴിക്കോട്: ബാലുശേരിയില്‍ ഭിന്നശേഷിക്കാരിയേയും ഏഴ് വയസുള്ള പെണ്‍കുട്ടിയേയും പീഡിപ്പിച്ചയാള്‍ പിടിയിൽ. കോഴിക്കോട് തൃക്കുറ്റിശേരി സ്വദേശി മുഹമ്മദ് അറസ്റ്റിലായത്. പ്രതിയെ കണ്ടെത്താനായി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയ്ക്ക് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

ഇയാളെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് ബാലുശേരി പൊലീസ് അറിയിച്ചു.മറ്റാരുമില്ലാത്ത സമയത്ത് പ്രതി വീട്ടിലെത്തി ബാലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം സംഭവ സ്ഥലത്ത് നിന്ന് ഇയാൾ സ്കൂട്ടറിൽ രക്ഷപെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏഴുവയസുകാരിയെയും, ഭിന്നശേഷിക്കാരിയെയും താമരശേരി മജിസ്‌ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴി നല്‍കുന്നതിനായി ഹാജരാക്കിയിരുന്നു.

Related Articles

Latest Articles