Saturday, October 31, 2026

അട്ടക്കുളങ്ങര വനിതാ ജയിലില്‍നിന്നു രക്ഷപ്പെട്ട തടവുകാര്‍ പിടിയില്‍

തിരുവനന്തപുരം: അട്ടക്കുളങ്ങര ജയിലില്‍ നിന്നും കഴിഞ്ഞ ദിവസം രക്ഷപെട്ട രണ്ടു സ്ത്രീകളും പിടിയില്‍. വര്‍ക്കല തച്ചോട് അച്യുതന്‍മുക്ക് സജി വിലാസത്തില്‍ സന്ധ്യയും പാങ്ങോട് കല്ലറ കഞ്ഞിനട തേക്കുംകര പുത്തന്‍ വീട്ടില്‍ ശില്‍പയുമാണു പിടിയിലായത്.പാലോടിനടുത്ത് അടുക്കുംതറയില്‍ നിന്നാണ് ഇരുവരും പൊലീസ് പിടിയിലായത്.

ഇവര്‍ തമിഴ്നാട്ടിലേക്കുകടക്കാന്‍ ശ്രമിക്കുകയായിരുന്നെന്നാണു വിവരം.ഇരുവരും മോഷണക്കേസിലെ പ്രതികളാണ്. ജയിലിന് പിറകില്‍ മാലിന്യം ഇടുന്ന സ്ഥലം വഴിയായിരുന്നു രണ്ടുപേരും രക്ഷപ്പെട്ടത്. മൂന്നു ദിവസം മുന്‍പായിരുന്നു ഇരുവരും ജയിലില്‍നിന്നു രക്ഷപ്പെട്ടത്. വനിതാ ജയിലില്‍നിന്നു തടവുകാര്‍ രക്ഷപ്പെടുന്നത് കേരളത്തില്‍ ആദ്യത്തെ സംഭവമായിരുന്നു.

Related Articles

Latest Articles