ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് ശ്രീലങ്ക ദക്ഷിണാഫ്രിക്ക പോരാട്ടം നടക്കും. സെമി ഫൈനല്‍ സാധ്യത ഉറപ്പിക്കാന്‍ ശ്രീലങ്കയ്ക്ക് ഇന്നത്തെ മത്സരം ജയിച്ചേ മതിയാകു. ഇന്ന് വൈകുന്നേരം മൂന്ന് മണിക്കാണ് മത്സരം.എമിറേറ്റ്സ് റിവര്‍സൈഡ് സ്റ്റേഡിയത്തിലാണ് ഇന്ന് മത്സരം നടക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ശ്രീലങ്ക ഇന്ന് ഇറങ്ങുന്നത്. ശ്രീലങ്കയുടെ ഏഴാം മത്സരമാണിത്. ലോകകപ്പില്‍ നിന്ന് പുറത്തായ ദക്ഷിണാഫ്രിയ്‌ക്ക ഇന്നത്തെ മത്സരം ജയിച്ചാല്‍ നാണക്കേടില്‍ നിന്ന് രക്ഷപെടാന്‍ ആകും. ഇതുവരെ ഒരു കളിയില്‍ മാത്രമാണ് ജയിച്ചത്.

