Friday, October 16, 2026

വരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന് വനിത ഫുട്‍ബോൾ ടീം; ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത

കൊല്‍ക്കത്ത: ഇന്ത്യയിലെ വനിതാ ഫുട്‌ബോള്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ബ്ലാസ്‌റ്റേഴ്‌സിന്റെ വനിതാ ടീമിനെ ഔദ്ദ്യോഗികമായി പ്രഖ്യാപിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് മഞ്ഞപ്പടയുടെ പെണ്‍ ടീമിന്റെ വരവ് പ്രഖ്യാപിച്ചത്.

ഇന്ത്യയിലെ കേരളത്തിലെയും വനിതാ ഫുട്‌ബോളിന്റെ വളര്‍ച്ച മുന്നില്‍ കണ്ടാണ് ടീം പ്രഖ്യാപനം. ടീം ഡയറക്ടറായി രാജാ റിസ്വാനയെ നിയമിച്ചു. കേരളത്തിന്റെ സ്വന്തം വനിതാ ടീമായ ഗോകുലം കേരളയുടെ ഫസ്റ്റ് ടീം മാനേജറായിരുന്നു റിസ്വാന. കേരളാ വനിതാ ലീഗിലൂടെയാവും ബ്ലാസ്റ്റേഴ്‌സ് വരവറിയിക്കുക. ഐഎസ്‌എല്‍ ക്ലബ്ബ് ഒഡീഷാ എഫ് സിയും അടുത്തിടെ വനിതാ ടീമിനെ പ്രഖ്യാപിച്ചിരുന്നു.കേരളാ ചരിത്രത്തിലെ പ്രശ്‌സ്തമായ വനിതകളെയും പുതിയ ടീം ഡയറക്ടറെയും ഉള്‍പ്പെടുത്തിയ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് ടീം പ്രഖ്യാപനം.

Related Articles

Latest Articles