Monday, May 27, 2024
spot_img

തടിയിൽ തീർത്ത രാഷ്ട്രപതിയുടെ ശിൽപ്പം ഇൻഡോറിൽ ഒരുങ്ങുന്നു; ദ്രൗപദി മുർമുവിന് ആദരം അർപ്പിച്ച് കലാകാരന്മാർ

ഇൻഡോർ: രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് ആദരം അർപ്പിച്ച് ഒരു കൂട്ടം കലാകാരന്മാർ. സ്വാതന്ത്ര്യദിനത്തിലാണ് വെസ്റ്റീജ് മരത്തിൽ തീർത്ത കലാസൃഷ്ടി അനാച്ഛാദനം ചെയ്തത്. അൻപതിലധികം ആളുകൾ അഞ്ചു ദിവസം കൊണ്ടാണ് ഇത് യാഥാർത്ഥ്യമാക്കിയതെന്ന് സംഘാടകൻ രാഹുൽ ഭാർഗവ് വ്യക്തമാക്കി.

ശിൽപിയായ സാഹിൽ ലാഹരിയുടെയും സംഘത്തിന്റെയും നേതൃത്യത്തിലാണ് ഇത് പൂർത്തികരിച്ചത് . തങ്ങളുടെ കമ്പനി സ്ത്രീ ശാക്തീകരണമാണ് ലക്ഷ്യം വെയ്‌ക്കുന്നതെന്ന് രാഹുൽ പറഞ്ഞു. കാഴ്ചയ്‌ക്ക് പ്രാധാന്യം നൽകുന്ന കലാകാരനാണ് സാഹിൽ ലഹാരി. അദ്ദേഹത്തിന്റെ കലാസൃഷ്ടികൾ വൻ തുകയ്‌ക്കാണ് വിറ്റു പോകുന്നത്.

6000 ജീൻസുകൾ ഉപയോഗിച്ച് ഇൻഡോറിന്റെ ചിത്രം നിർമ്മിച്ചിരുന്നു. തുടർന്ന് ലോക റെക്കോർഡ് ലഭിച്ചിരുന്നു.മോഡേൺ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാസ്‌ക്കറ്റ്ബോൾ കോർട്ടിലാണ് റെക്കോർഡ് സൃഷ്ടിച്ചത്.

Related Articles

Latest Articles