Sunday, June 16, 2024
spot_img

മണിക്കൂറുകളോളം ഇരുന്നുള്ള ജോലിയാണോ നിങ്ങൾ ചെയ്യുന്നത്! എങ്കിൽ ഇക്കാര്യങ്ങൾ ചെയ്യാൻ മറക്കരുത്

ശരീരത്തിന്‍റെ ഘടനയില്‍ വരുന്ന വ്യത്യാസം മുതല്‍ ദഹനപ്രശ്നങ്ങള്‍, സന്ധിവേദന തുടങ്ങി പല ആരോഗ്യപ്രശ്നങ്ങളും ഇരുന്ന് ജോലി ചെയ്യുന്നത് മൂലമുണ്ടാകാം.

ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ വ്യയാമം നിര്‍ബന്ധമായും ചെയ്യേണ്ടതുണ്ട്.

ഒന്ന്…

ഗോമുഖാസനം ഹാന്‍ഡ്സ് : ശരീരത്തിന്‍റെ ആകെ വഴക്കത്തിന് നല്ലതാണ് ഈ യോഗാസനം. ശരീരത്തിന്‍റെ ഘടന മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.

രണ്ട്…

സീറ്റഡ് സ്പൈന്‍ ട്വിസ്റ്റ് : ഇരുന്ന് ജോലി ചെയ്യുന്നവരിലുണ്ടാകുന്ന ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ഈ യോഗാസനം പ്രയോജനപ്പെടുന്നത്. ഇരുപ്പ് മൂലമുണ്ടാകുന്ന നടുവേദന പരിഹരിക്കുന്നതിനും ഇത് സഹായകമാണ്.

മൂന്ന്…

സീറ്റഡ് പീജിയന്‍ പോസ് : ശരീരത്തിന്‍റെ വഴക്കം കൂട്ടാന്‍ സഹായിക്കുന്ന മറ്റൊരു യോഗാസനമാണിത്. നടുവേദന അകറ്റാനും ഇത് സഹായകമാണ്.

നാല്…

സീറ്റഡ് ഹാന്‍ഡ് ടു ബിഗ് ടോ പോസസ് : നടുവും കൈകളിലെ പേശികളും സ്ട്രെച്ച്‌ ചെയ്യാനും ശക്തിപ്പെടുത്താനുമാണ് പ്രധാനമായും ഇത് സഹായകമാകുക.

 

Related Articles

Latest Articles