Thursday, May 23, 2024
spot_img

അന്നദാനപ്രഭുവായ വൈക്കത്തപ്പന്റെ പ്രധാന വഴിപാട് ഇത്; പരശുരാമന്‍ സ്ഥാപിച്ച കേരളത്തിലെ വൈക്കം മഹാദേവ ക്ഷേത്രത്തെ കുറിച്ചറിയാം

കോട്ടയം ജില്ലയിലെ വൈക്കം നഗരത്തില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് ==. പരശുരാമന്‍ സ്ഥാപിച്ച കേരളത്തിലെ 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണിത്.

ഇവിടുത്തെ മഹാദേവന് ‘അന്നദാനപ്രഭു’ എന്നൊരു പേരുമുണ്ട്.

ഗണപതി, സുബ്രഹ്മണ്യന്‍, നാഗദൈവങ്ങള്‍, പനച്ചിയ്ക്കല്‍ ഭഗവതി എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകള്‍. വൃശ്ചികമാസത്തില്‍ കറുത്തപക്ഷത്തിലെ നവമി ആറാട്ടായുള്ള ഉത്സവവും അതിനിടയില്‍ വരുന്ന വൈക്കത്തഷ്ടമിയുമാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങള്‍. കൂടാതെ കുംഭമാസത്തിലെ മഹാശിവരാത്രി, കുംഭാഷ്ടമിച്ചിറപ്പ്, മണ്ഡലകാലം, വിഷു എന്നിവയും വിശേഷങ്ങളാണ്.

ഖരന്‍ എന്ന ശിവഭക്തനായ അസുരനില്‍ നിന്നും ശിവലിംഗം സ്വീകരിച്ച്‌ വ്യാഘ്രപാദ മഹര്‍ഷിയാണ് ഇവിടെ പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. ദേവശില്പിയായ വിശ്വകര്‍മ്മാവിനെ വിളിച്ചുവരുത്തി ഭഗവാന്‍ പരശുരാമനാണ് ക്ഷേത്രം പണികഴിപ്പിച്ചത് എന്നാണ് ഐതിഹ്യം.

അന്നദാന പ്രഭുവായ വൈക്കത്തപ്പന്റെ ഏറ്റവും പ്രധാന വഴിപാട് ‘പ്രാതല്‍’ ആണ്. പിന്നീടുള്ള പ്രധാന വഴിപാടുകള്‍ ആനന്ദപ്രസാദം, സഹസ്രകലശം, ദ്രവ്യകലശം, ആയിരം കലശം, ആയിരക്കുടം, ക്ഷീരധാര, ജലധാര, ആലുവിളക്ക് എന്നിവയാണ്. ആറാട്ട് ദിവസം നടത്തുന്ന മുക്കുടി നിവേദ്യവും വിശേഷമാണ്. ക്ഷേത്രത്തില്‍ വെടിവഴിപാടും നടത്തുന്നുണ്ട്. പന്ത്രണ്ട് വര്‍ഷം കൂടുമ്ബോള്‍ നടത്തുന്ന വടക്കുപുറത്ത് പാട്ടും പ്രസിദ്ധമാണ്.

Related Articles

Latest Articles