Monday, May 6, 2024
spot_img

പ്രളയം തകര്‍ത്ത കേരളക്കരയ്ക്ക് വന്‍ സഹായവുമായി ലോകബാങ്ക്; ലഭിക്കുക 1750 കോടി, കരാറില്‍ സര്‍ക്കാര്‍ ഒപ്പുവച്ചു

ദില്ലി: പ്രളായനന്തര പുനര്‍ നിര്‍മ്മാണത്തിനായി കേരളത്തിന് ലോകബാങ്ക് ധനസഹായം. 25 കോടി ഡോളറിന്റെ സാമ്പത്തിക സഹായമാണ് കേരളത്തിന് ലഭിക്കുക. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 1750 കോടിയോളം രൂപ വരും. വായ്പാ കരാറില്‍ കേന്ദ്രസര്‍ക്കാരും, സംസ്ഥാന സര്‍ക്കാരും ലോകബാങ്ക് പ്രതിനിധികളും ദില്ലിയില്‍ ഒപ്പുവെച്ചു.

കഴിഞ്ഞ വര്‍ഷം കേരളത്തിന് നേരിടേണ്ടി പ്രളയത്തെക്കുറിച്ച്‌ സംസ്ഥാനത്ത് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ലോകബാങ്ക് വായ്പ അനുവദിച്ചത്. പ്രളയത്തില്‍ നേരിടേണ്ടി വന്ന നഷ്ടങ്ങള്‍ നികത്തുന്നതിന് വേണ്ടിയുള്ള സാമ്ബത്തിക സഹായമായാണ് ലോകബാങ്ക് വായ്പ നല്‍കുന്നത്. ജലവിതരണം, ജലസേചനം, അഴുക്കുചാല്‍ പദ്ധതികള്‍, കൃഷി തുടങ്ങിയ മേഖലകളിലായാണ് സാമ്പത്തിക സഹായം ലഭിക്കുക.

കഴിഞ്ഞമാസം വാഷിങ്ടണില്‍ ചേര്‍ന്ന ലോകബാങ്കിന്റെ ബോര്‍ഡ് യോഗം കേരളത്തിന് സഹായം നല്‍കുന്നതിന് തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ പദ്ധതി നടപ്പാക്കിയിരിക്കുന്നത്.ധനമന്ത്രാലയത്തിലെ സാമ്ബത്തികകാര്യ വിഭാഗം അഡീഷണല്‍ സെക്രട്ടറി സമീര്‍ കുമാര്‍ ഖരെയാണ് ലോകബാങ്ക് പ്രതിനിധികളുമായുള്ള കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ ചീഫ് സെക്രട്ടറി മനോജ് ജോഷിയാണ് കരാറില്‍ ഒപ്പുവെച്ചത്. ലോകബാങ്കിന് വേണ്ടി കണ്‍ട്രി ഡയറക്ടര്‍ ജുനൈദ് കമാല്‍ അഹമ്മദാണ് ഈ ത്രികക്ഷി കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്.

Related Articles

Latest Articles