Sunday, May 5, 2024
spot_img

ലോകകപ്പ് : സഞ്ചാരികളെ കാത്ത് തലസ്ഥാന നഗരിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഓള്‍ഡ് തുറമുഖം

ദോഹ: ലോകകപ്പിനായി തലസ്ഥാന നഗരിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി ദോഹ തുറമുഖം മാറി.ലോകകപ്പിനെത്തുന്ന ആരാധകരുടെ വിനേദസഞ്ചാര കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി പഴയ ദോഹ തുറമുഖവും പരിസരവും ക്രൂസ് കപ്പലുകള്‍ക്കായുള്ള മറീനയായി രൂപാന്തരപ്പെടുത്തി.

100 ഷോപ്പുകളും 150 ഹോട്ടല്‍ അപ്പാര്‍ട്മെന്റുകളുമായി തനത് ഖത്തരി വാസ്തുവിദ്യയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട ഒരു തുറമുഖ നഗരമായി ഇത് അറിയപ്പെടാനിരിക്കുകയാണ്.

ചരക്കുനീക്കം ഹമദ് തുറമുഖത്തേക്ക് മാറ്റിയശേഷം ദോഹ തുറമുഖത്തെ വിനോദസഞ്ചാര കേന്ദ്രമാക്കാനും ക്രൂസ് കപ്പലുകള്‍ക്കുള്ള മറീനയായി രൂപാന്തരപ്പെടുത്താനും നാലു വര്‍ഷത്തോളം സമയമെടുത്തതായി പഴയ ദോഹ തുറമുഖം എക്സിക്യൂട്ടിവ് ഡയറക്ടര്‍ എന്‍ജി. മുഹമ്മദ് അബ്ദുല്ല അല്‍ മുല്ല പറഞ്ഞു.

എട്ടു ലക്ഷം ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പദ്ധതിയില്‍ പ്രതിവര്‍ഷം മൂന്നു ലക്ഷത്തിലധികം വിനോദസഞ്ചാരികളെ സ്വീകരിക്കുന്നതിനുള്ള യാത്രക്കാരുടെ പ്രധാന ടെര്‍മിനലും ഉള്‍പ്പെടുമെന്നും മുഹമ്മദ് അല്‍ മുല്ല കൂട്ടിച്ചേര്‍ത്തു. ക്രൂസ് കപ്പലുകളിലെത്തുന്ന സന്ദര്‍ശകരെയും സഞ്ചാരികളെയും സ്വീകരിക്കുന്നതിനുള്ള സൗകര്യവും ഇവിടെ സജ്ജമാണ്. ലോകകപ്പ് അവസാനിച്ചാലും ലെഗസി പദ്ധതിയായി ഇത് നിലനില്‍ക്കുമെന്നും അതുവഴി രാജ്യത്തിന് ഗുണകരമാകുമെന്നും അല്‍ മുല്ല പറഞ്ഞു. ടൂര്‍ണമെന്റിന് മുമ്പായി ഇതിന്റെ ഉദ്ഘാടനം നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

Related Articles

Latest Articles